National

മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ല: അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സുപ്രിം കോടതി സ്‌റ്റേ ചെയ്തു

മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിവാദ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത ഭാഷയിലാണ് സുപ്രീം കോടതി വിമർശനം ഉന്നയിച്ചത്

പരാമർശം വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും സുപ്രീം കോടതി പറഞ്ഞു. ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. വിധിന്യായ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി

പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ചുവലിക്കുന്നതോ ബലാത്സംഗ ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു വിവാദ പരാമർശം. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതായിരുന്നു വിവാദ നിരീക്ഷണം.

Related Articles

Back to top button
error: Content is protected !!