Kerala
സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര; എഡിജിപി അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് റിപ്പോർട്ട്

എഡിജിപി എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മീഷണർ സംഭവത്തിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. എംആർ അജിത് കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നാണ് റിപ്പോർട്ടിലുള്ളത്.
ശനിയാഴ്ച വൈകുന്നേരമാണ് എഡിജിപി പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്ര ചെയ്തത്. അടുത്ത ദിവസം ട്രാക്ടറിൽ തന്നെയാണ് തിരിച്ചും മലയിറങ്ങിയത്.
പോലീസന്റെ ട്രാക്ടറിലായിരുന്നു നവഗ്രഹ പ്രതിഷ്ഠാ ദർശനത്തിനായുള്ള യാത്ര. ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്ന് ഹൈക്കോടതിയുടെ നിർദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു യാത്ര.