Kerala
തമിഴ്നാട് കടലൂരിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ചു; വിദ്യാർഥികളടക്കം 5 പേർ മരിച്ചു

തമിഴ്നാട്ടിൽ സ്കൂൾ ബസിൽ ട്രെയിനിടിച്ച് വിദ്യാർഥികളടക്കം അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് പേർ കുട്ടികളാണ്. കടലൂർ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്.
റെയിൽവേ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ചെന്നൈയിൽ നിന്നുവരികയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് സ്കൂൾ ബസിൽ ഇടിച്ചത്.
റെയിൽവേ ക്രോസിൽ ഗേറ്റ് അടക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ടിട്ടും ബസ് ട്രാക്ക് ക്രോസ് ചെയ്ത് അപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.