Sports

ഇന്ത്യക്ക് വീണ്ടും തലവേദനയായി ട്രാവിസ് ഹെഡ്; ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി ക്രീസിൽ തുടരുന്ന ട്രാവിസ് ഹെഡിന്റെ മികവിലാണ് ഓസീസ് സ്‌കോർ ഉയർത്തുന്നത്. അർധസെഞ്ച്വറിയുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്

വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലയിലാണ് ഓസീസ് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ആദ്യ ദിനം മഴയെ തുടർന്ന് കളി 13 ഓവർ മാത്രമാണ് നടന്നത്. രണ്ടാം ദിനം തുടക്കത്തിലെ ഉസ്മാൻ ഖവാജയെ പുറത്താക്കി ബുമ്ര ഇന്ത്യക്ക് പ്രതീക്ഷ നൽകി. തൊട്ടുപിന്നാലെ സ്‌കോർ 38ൽ നഥാൻ മക്‌സീനിയെയും ബുമ്ര വീഴ്ത്തി. 12 റൺസെടുത്ത ലാബുഷെയ്‌നും വീണതോടെ ഓസീസ് 3ന് 75 എന്ന നിലയിലേക്ക് വീണു

എന്നാൽ ഇവിടെ നിന്ന് ക്രീസിൽ ഒന്നിച്ച ഹെഡും സ്മിത്തും ചേർന്ന് ഓസീസിനെ കൈപിടിച്ചുയർത്തുകയായിരുന്നു. 115 പന്തിലാണ് ഹെഡ് സെഞ്ച്വറി തികച്ചത്. 118 പന്തിൽ 103 റൺസുമായി ഹെഡും 149 പന്തിൽ 65 റൺസുമായി സ്മിത്തും ക്രീസിലുണ്ട്.

Related Articles

Back to top button
error: Content is protected !!