
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മയുടെ പിന്നാലെയാണ് ട്രോളന്മാര്‍. ഭാര്യയുടെ പ്രസവത്തിന് അവധിയെടുത്ത് ആസ്‌ത്രേലിയന്‍ പര്യടനത്തിന് തിരിച്ചെത്തിയ ഹിറ്റ്മാനെ പരമാവധി ട്രോളി കൊല്ലുന്നുണ്ട് ക്രിക്കറ്റ് ആരാധകര്‍.
താരത്തിന്റെ മോശം ഫോമും ക്യാപ്റ്റന്‍സീയുമാണ് ആരാധകരെ വിറളികൊള്ളിക്കുന്നത്. രോഹിത്തിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിനെ നയിച്ചത് പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു. തിരിച്ച് ടീമിലെത്തിയതോടെ ഇന്ത്യന്‍ ടീം പരാജയത്തിന്റെ വക്കിലെത്തി. എന്ന് മാത്രമല്ല ഐ പി എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെക്കാറുള്ള രോഹിത്ത് മോശം പ്രകടനം തുടരുകയും ചെയ്തു. സെഞ്ച്വറിയടിക്കാന്‍ താരങ്ങള്‍ പാടുപെടുന്നത്- പോലെയാണ് രോഹിത്ത് രണ്ടക്കം കടക്കാന്‍ ശ്രമിക്കുന്നത്. അത് പോലും നടക്കാതെ ഒന്നാം ഇന്നിംഗ്‌സില്‍ മൂന്ന് റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ ആറ് റണ്‍സിനും താരത്തിന്റെ ബാറ്റിംഗ് അവസാനിക്കുകയായിരുന്നു.
ഈ സാഹചര്യം മുതലാക്കിയാണ് ട്രോളന്മാര്‍ രോഹിത്തിന് പിന്നാലെ കൂടുന്നത്.
നാടോടിക്കാറ്റിലെ തിലകന്റെ കഥാപാത്രത്തിന്റെ വൈറല്‍ ഡയലോഗായ പ്രഭാകരാ….യെന്ന സീന്‍ എടുത്ത് ബുംറയുടെയും രോഹിത്തിന്റെയും ചിത്രവുമായി മോര്‍ഫ് ചെയ്താണ് വൈറലായ ട്രോള്‍. അപ്പു ട്രാവലര്‍ എന്ന ഐഡിയില്‍ നിന്ന് പിറന്ന ട്രോള്‍, ട്രോള്‍ മലയാളം എന്ന പേജിലാണ് പോസ്റ്റിയത്.
മലയാളികള്‍ മാത്രമല്ല ഹിന്ദി നാടുകളിലും കന്നഡ, തമിഴ് ഭാഷകളിലും രോഹത്തിനെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.–