NationalWorld

ഇന്ത്യയെ വിരട്ടി ട്രംപ്; മോദി വിരണ്ടില്ലെങ്കില്‍ പണിയുറപ്പ്

ഇന്ത്യയുടെ പേര് എടുത്ത് വിമര്‍ശിച്ചു

മൈ ഫ്രണ്ട് ട്രംപ് എന്ന പഴയ വിളിയൊക്കെ മോദി മാറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. രണ്ടാം തവണ അധികാരത്തിലേറിയപ്പോള്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പഴയ ഫ്രണ്ട് വിളിയൊക്കെ മറന്നുവെന്നാണ് തോന്നുന്നത്. യു എസ് നിര്‍മിത ഉത്പന്നങ്ങള്‍ക്ക് വന്‍ തോതില്‍ നികുതി ഏര്‍പ്പെടുത്തുന്ന ഇന്ത്യന്‍ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയോട് എങ്ങനെയാണോ അതുപോലെയായിരിക്കും ഇന്ത്യയോട് തിരിച്ചുമെന്ന് ട്ര്ംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ ഭീഷണിയില്‍ ഇന്ത്യ വീണില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതമായിരിക്കും മോദിയെ കാത്തിരിക്കുന്നത്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പനങ്ങള്‍ക്കും തങ്ങളും അതേ മാതൃകയില്‍ നികുതി ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ‘അവര്‍ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, നമ്മളും അവര്‍ക്ക് അതേ രീതിയില്‍ നികുതി ചുമത്തും. അവര്‍ നമുക്ക് നികുതി ചുമത്തുന്നു. നമ്മള്‍ അവര്‍ക്കും നികുതി ചുമത്തുന്നു. മറ്റുള്ളവര്‍ക്ക് നമ്മുടെ ഉത്പന്നങ്ങള്‍ക്ക് വലിയ നികുതിയാണ് ഇപ്പോള്‍ ചുമത്തുന്നത്. എന്നാല്‍ നമ്മള്‍ അങ്ങനെ ചെയ്യുന്നില്ല’ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞു.

ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില യു എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ബ്രസീലും ഉള്‍പ്പെടുന്നുവെന്ന് ട്രംപ് പ്രത്യേകം എടുത്ത് പറഞ്ഞു. ‘പരസ്പരനീതി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. യു എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ 100% തീരുവ ചുമത്തുകയാണെങ്കില്‍, പകരം യു എസും അത് തന്നെ ചെയ്യും. യുഎസിനോട് എങ്ങനെ പെരുമാറുന്നു അതിന് അനുസരിച്ചായിരിക്കും തിരിച്ചുള്ള പെരുമാറ്റം’ ട്രംപ് വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!