Kerala
കർണാടക നഞ്ചൻകോട് കാറും ട്രാവലറും കൂട്ടിയിടിച്ചു; രണ്ട് മലയാളികൾ മരിച്ചു

കർണാടക നഞ്ചൻകോട് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ താഴേക്കാട് സ്വദേശികളാണ് മരിച്ചത്.
മലയാളികൾ സഞ്ചരിച്ച കാറും കർണാടക രജിസ്‌ട്രേഷനിലുള്ള ട്രാവലറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
ഇവരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.