Kerala

14കാരി ആറ്റിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവിനെതിരെ കുടുംബം

പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആവണി ആറ്റിൽചാടി മരിച്ച സംഭവത്തിൽ അയൽവാസി ശരത്തിനെതിരെ പെൺകുട്ടിയുടെ കുടുംബം. ലഹരിമരുന്നിന് അടിമയായ ശരത് മകളെ ശല്യം ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പോലീസിൽ അറിയിച്ചെന്നും ആവണിയുടെ പിതാവ് വി വി പ്രകാശൻ പറഞ്ഞു. ശരത് തന്നെ മർദിക്കുന്നത് കണ്ടാണ് ആവണി ആറ്റിൽ ചാടിയതെന്നും പിതാവ് പറഞ്ഞു

താൻ വന്നപ്പോൾ മകളെ ചീത്ത വിളിക്കുന്നതാണ് കണ്ടത്. ഞാൻ അവനെ അടിച്ചു. ഇതോടെ ശരത്തും സുഹൃത്തുക്കളും ചേർന്ന് തന്നെ മർദിച്ചു. പിന്നാലെയാണ് ആവണി വെള്ളത്തിലേക്ക് ചാടിയത്. മദ്യപാനവും മയക്കുമരുന്നും ഉൾപ്പടെ ഉപയോഗിക്കുന്നയാളാണ് ശരത് അദ്ദേഹം വ്യക്തമാക്കി. മുൻപും ആവണിയെ ശരത് ശല്യം ചെയ്തിരുന്നുവെന്ന് പിതാവ് പ്രകാശൻ പറയുന്നു.

ഒരു വർഷം മുൻപ് ഇത്തരത്തിൽ ശല്യം ചെയ്തപ്പോൾ പോലീസിൽ വിവരമറിയിക്കുകയും പോലീസ് ഇടപെട്ട് പറഞ്ഞ് വിലക്കി അവസാനിപ്പിക്കുകയുമായിരുന്നുവെന്നും തന്നെയും മകനെയും ശരത്തും കൂടെയുണ്ടായിരുന്നവരും മർദിച്ചുവെന്നും പ്രകാശൻ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!