
അബുദാബി: പാകിസ്താനിലെ പെഷവാറിൽ പോലീസ് സ്റ്റേഷന് നേരെ നടന്ന ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് ജീവൻ നഷ്ടമാവുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഇത്തരം ഭീകരപ്രവർത്തനങ്ങളെ യുഎഇ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും യുഎഇ പൂർണ്ണമായും തള്ളിക്കളയുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഈ ദുഃഖകരമായ സാഹചര്യത്തിൽ, ഇരകളുടെ കുടുംബങ്ങളെയും പാകിസ്താൻ സർക്കാരിനെയും ജനങ്ങളെയും യുഎഇ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും യുഎഇ ആശംസിച്ചു. ഈ ഭീകരവും ഭീരുത്വവുമായ ആക്രമണത്തെ യുഎഇ അപലപിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.