Gulf

യുഎഇ ഗോൾഡൺ വിസ: മിനിമം ശമ്പളം 30,000 ദിർഹം വേണം

അബുദാബി: പ്രൊഫഷണലുകൾക്കുള്ള ഗോൾഡൺ വിസക്ക് മിനിമം ശമ്പളം 30,000 ദിർഹം വേണമെന്ന് അധികൃതർ. അലവൻസുകൾ കണക്കാകാതെ മിനിമം ബേസിക് സാലറി 30,000 വേണമെന്ന് അധികാരികൾ അറിയിച്ചതായി വിസക്കായ് അപേക്ഷിച്ച് വിസ അപേക്ഷ നിരസിക്കപ്പെട്ടവരും ഈ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെട്ടു.

ഗോൾഡൻ വിസക്കുള്ള ശമ്പള പരിധിയിൽ മാറ്റമുള്ളതണ്ടായി ദുബൈയിലെ ഇമിഗ്രേഷൻ സർവിസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഫ്രഗോമെനിന്റെ സീനിയർ മാനേജർ നഫീസതു മോജിദി വ്യക്തമാക്കി. മുൻപ് സയന്റിസ്റ്റ് ആന്റ് സ്പെഷലിസ്റ്റ് വിഭാഗത്തിൽ മിനിമം ശമ്പളം അലവൻസുകളായ എച്ച്ആർഎ, ട്രാൻസ്പോർട്ട് ഉൾപ്പെടെ 30,000 ദിർഹം മതിയായിരുന്നു. എന്നാൽ ഇപ്പോൾ ബേസിക് സാലറിതന്നെ 30,000 വേണമെന്ന് നിഷ്‌കർഷിക്കുന്നതായും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്, കസ്റ്റംസ് ആന്റ് പോർട്ട്സും ഇക്കാര്യം ശരിയാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായും അവർ പറഞ്ഞു.

Related Articles

Back to top button