യുഎഇ അഫ്ഗാനിസ്ഥാനില്‍ 10 മെറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തു

അബുദാബി: യുഎഇ അഫ്ഗാനിസ്ഥാനിലെ ഏഴു പ്രവിശ്യകളിലായി 10 മറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. യുഎഇയുടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായം എത്തിക്കാനുള്ള വിദേശകാര്യ നയത്തിലെ മാനുഷികപരവും വികസനപരവുമായ അജണ്ടയുടെ ഭാഗമായാണ് സെന്ററുകള്‍ ആരംഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ അടിസ്ഥാനപരമായ പശ്ചാത്തല വികസനം ഉറപ്പാക്കുകയെന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണ് നടപടി.
അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖലയില്‍ പ്രസവത്തിനുള്ള സൗകര്യം ഒരുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലാണ് അഫ്ഗാനിസ്ഥാനിലെ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഓഫീസുമായി സഹകരിച്ച് സെന്ററുകള്‍ തുടങ്ങിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ശൈഖ്് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ മാനുഷിക, ജീവകാരുണ്യ സഹായം അഫ്ഗാനിസ്ഥാനുവേണ്ടി തുടരാനുള്ള നടപടിയുടെ ഭാഗമാണ് മെറ്റേണിറ്റി സെന്ററുകള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നതെന്ന് യുഎഇ ഇന്റെര്‍നാഷ്ണല്‍ കോഓപറേഷന്‍ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹീം അല്‍ ഹാഷിമി വ്യക്തമാക്കി.