Gulf

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യുഎഇ പ്രസിഡന്റിന്റെ ആശംസ

അബുദാബി: അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകവേ രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആശംസ. വേനല്‍ അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തുള്ള മുഴുവന്‍ ആളുകള്‍ക്കും താന്‍ ആശംസകള്‍ അര്‍പ്പിക്കുന്നതായി യുഎഇ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ ആണിക്കല്ലാണ് വിദ്യാഭ്യാസം. മികച്ച വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ പുതിയ സാങ്കേതികവിദ്യകളും അത്യാധുനികമായ എഐ ഉള്‍പ്പെടെയുള്ളവയും ഉപയോഗപ്പെടുത്തണം. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് സമഗ്രവും നൂതനവുമായ വിദ്യാഭ്യാസ സംവിധാനമാണ് നമുക്കുള്ളത്.

വിദ്യാലയങ്ങളും രക്ഷിതാക്കളും അറിവ് പരമാവധി വിദ്യാര്‍ഥിക്ക് എത്തിക്കുന്നതിനായി സഹകരിക്കുകയും അതിനായുള്ള പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും പ്രസിഡന്റ് എക്‌സില്‍ കുറിച്ചു.

Related Articles

Back to top button
error: Content is protected !!