Gulf
ഇസ്രായേലിന്റെ ഗോലാന്‍കുന്ന് പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ഇസ്രായേല്‍ സേനയുടെ ഗോലാന്‍കുന്ന് ബഫര്‍ സോണ്‍ പിടിച്ചെടുക്കല്‍ നടപടിയെ ശക്തമായി അപലപിച്ചു യുഎഇ രംഗത്ത്. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ നടപടി. സിറിയയുടെ ഐക്യവും സ്വാതന്ത്ര്യവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കപ്പെടണെന്ന് യുഎഇ വ്യക്തമാക്കി.
ഇസ്രായേലും സിറിയയും തമ്മില്‍ ഉണ്ടാക്കിയ 1974ലെ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇസ്രായേല്‍ സേനയുടെ ഈ നീക്കമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തരം ഏകപക്ഷീയമായ നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതാണ്. ഈ പ്രക്രിയകള്‍ പ്രദേശത്ത് കൂടുതല്‍ സംഘര്‍ഷം, ഉത്തേജനവും ആഘാതവും സൃഷ്ടിക്കാന്‍ കാരണമാകുകയും സമാധാനവും സ്ഥിരതയും നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കംവെക്കുകയും ചെയ്യുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.