Gulf
രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സികള്‍ക്ക് പുതിയ നികുതി ചുമത്തുമെന്ന് യുഎഇ

അബുദാബി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സി(മള്‍ട്ടിനാഷ്ണല്‍ കമ്പനീസ്)കള്‍ക്ക് 15 ശതമാനം നികുതി പുതുതായി ചുമത്തുമെന്ന് യുഎഇ അറിയിച്ചു. വമ്പന്‍ കമ്പനികള്‍ അവരുടെ ലാഭത്തിന്റെ 15 ശതമാനമെങ്കിലും ചുരുങ്ങിയത് നികുതിയായി നല്‍കണം.
ജനുവരി ഒന്നുമുതല്‍ ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഡിഎംടിടി(ഡൊമസ്്റ്റിക് മിനിമം ടോപ്അപ്പ്) നികുതി നടപ്പാക്കി തുടങ്ങുമെന്ന് യുഎഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യാന്തര നിലവാരത്തിലുള്ളതും നീതിയുക്തമായതും സുതാര്യവുമായ നികുതി ഘടന പിന്തുടരുന്ന രാജ്യമാണ് യുഎഇയെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. നാലു സാമ്പത്തിക പാദങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും 300 ബില്യണ്‍ ദിര്‍ഹത്തിന് മുകളില്‍ ലാഭം നേടുന്ന കമ്പനികള്‍ക്കാവും നികുതി ബാധകമാവുക.