Gulf
യുഎഇയുടെ സ്വര്‍ണ ശേഖരം 22 ബില്യണ്‍ ദിര്‍ഹം കടന്നു

അബുദാബി: യുഎഇയുടെ കരുതല്‍ സ്വര്‍ണ ശേഖരം 22 ബില്യണ്‍ ദിര്‍ഹം കടന്നതായി സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കെടുത്താല്‍ സ്വര്‍ണശേഖരം 22.021 ബില്യണായാണ് ഉയര്‍ന്നിരിക്കുന്നത്. ജൂലൈയില്‍ 21.08 ബില്യണായിരുന്നതാണ് വീണ്ടും വര്‍ധിച്ചത്.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ 18.147 ബില്യണായിരുന്നു. ഇതാണ് ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ 22.021 ആയിരിക്കുന്നത്. അതായത് 21.3 ശതമാനം വളര്‍ച്ചയാണ് സ്വര്‍ണ ശേഖരത്തില്‍ സംഭവിച്ചിരിക്കുന്നതെന്നും സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട സ്ഥിതിവിവര ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.