യുജിസി നെറ്റ് 2025 ഡിസംബർ പരീക്ഷ ഫലം പ്രഖ്യാപിച്ചു

യുജിസി നെറ്റ് പരീക്ഷയുടെ ഡിസംബർ സെഷൻ ഫലം പ്രഖ്യാപിച്ചു. യുജിസി നെറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in ലും ugcnetdec2024.ntaonline.in ലും ഫലമറിയാം. ജനുവരി 3, 6, 7, 8, 9, 10, 15, 16, 21, 27 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടന്ന യുജിസി നെറ്റ് ഡിസംബർ സെഷൻ പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം 31ന് താത്കാലിക ഉത്തരസൂചിക പുറത്തുവിട്ടിരുന്നു.
യുജിസി നെറ്റ് ഡിസംബർ പരീക്ഷയ്ക്ക് 8 ലക്ഷത്തിലധികം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിരുന്നു, അതിൽ 6,49,490 പേർ പരീക്ഷ എഴുതി. 56.22% പേർ സ്ത്രീകളും 43.77% പേർ പുരുഷന്മാരുമാണ്. 0.01% പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവരായിരുന്നു.
പരീക്ഷ എഴുതിയവരിൽ ഏകദേശം 5,158 പേർ ജെആർഎഫിനും 48161 പേർ അസിസ്റ്റന്റ് പ്രൊഫസറിനും യോഗ്യത നേടി. 1,14,445 പേരാണ് പിഎച്ച്.ഡിക്ക് യോഗ്യത നേടിയത്.
യുജിസി നെറ്റ് 2024 ഡിസംബർ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക; ugcnet.nta.ac.in
‘UGC NET Dec സ്കോർകാർഡ് 2024 ലിങ്ക്’ ക്ലിക്ക് ചെയ്യുക.
തുടർന്ന് വിശദാംശങ്ങളായ അപേക്ഷാ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ എന്നിവ നൽകുക.
തുടർന്ന് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
യുജിസി നെറ്റ് ഡിസംബർ സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യുക