World

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ

ഗാസ പൂർണമായും പിടിച്ചടക്കാനുള്ള ഇസ്രായേൽ തീരുമാനം അപകടകരമെന്ന് ഐക്യരാഷ്ട്രസഭ. മേഖലയിലെ സംഘർഷാവസ്ഥ മൂർച്ഛിക്കാൻ ഇസ്രായേൽ അധിനിവേശം ഇടയാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അതേസമയം ഇസ്രായേൽ തീരുമാനത്തോട് യുഎസ് പ്രസിഡന്റ് ട്രംപ് പരോക്ഷ പിന്തുണ അറിയിച്ചിരുന്നു

ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെ സൗദി അറേബ്യ, ജോർദാൻ, തുർക്കി, ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ അപലപിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസും കാനഡയും സ്വതന്ത്ര പലസ്തീനെ അംഗീകരിക്കണമെന്ന നിലപാടുള്ളവരാണ്. ഇസ്രായേലിലെ പ്രതിപക്ഷവും നെതന്യാഹുവിന്റെ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്

നേരത്തെ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സും നെതന്യാഹുവിന്റെ നീക്കത്തോട് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ എല്ലാ നിർദേശങ്ങളും മുന്നറിയിപ്പുകളും അവഗണിച്ചാണ് നെതന്യാഹു കഴിഞ്ഞ ദിവസം സുരക്ഷാ കാബിനറ്റിന്റെ അനുമതി നേടിയത്.

Related Articles

Back to top button
error: Content is protected !!