National
മഹാരാഷ്ട്ര റായ്ഗഢ് തീരത്ത് അജ്ഞാത ബോട്ട്; മറ്റൊരു രാജ്യത്തിന്റേതെന്ന് സംശയം, സുരക്ഷ ശക്തമാക്കി

മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ രേവ്ദണ്ഡ തീരത്ത് സംശയാസ്പദമായ രീതിയിൽ ബോട്ട് കണ്ടെത്തി. ഇതോടെ തീരദേശത്ത് സുരക്ഷ വർധിപ്പിച്ചു. രേവ്ദണ്ഡയിലെ കോർളൈ തീരത്ത് നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബോട്ട് കണ്ടത്. മറ്റൊരു രാജ്യത്തിന്റെ അടയാളങ്ങളാണ് ബോട്ടിലുള്ളതെനന് പോലീസ് പറയുന്നു
റായ്ഗഢ് തീരത്തേക്ക് ബോട്ട് ഒഴുകി എത്തിയതാകാമെന്നാണ് നിഗമനം. പോലീസ്, ബോംബ് സ്ക്വാഡ്, നേവി, കോസ്റ്റ്ഗാർഡ് എന്നിവയുടെ ടീമുകൾ സംഭവസ്ഥലത്തേക്ക് എത്തി. എസ് പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്
കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിനടുത്തേക്ക് എത്താനായിട്ടില്ല. മുൻകരുതൽ ടനപടിയായി വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചു.