National
വീണ ജോർജുമായി അടുത്താഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡ

ആരോഗ്യമന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ. അടുത്താഴ്ച കൂടിക്കാഴ്ച നടത്തും. ഇന്നലെ ഡൽഹിയിലെത്തിയ വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കാണാനാകാതെ കേരളത്തിലേക്ക് മടങ്ങിയിരുന്നു
യുഡിഎഫ് എംപിമാരും ഇന്ന് ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കാണാൻ ശ്രമിക്കുമെന്ന് എംപിമാർ പറഞ്ഞു. അതേസമയം ഡൽഹിയിലെ കേരളാ പ്രതിനിധി കെവി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.
ആശമാരുടെ സമരം തുടരുന്നതിനിടെയാണ് വീണ ജോർജ് ഡൽഹിയിലെത്തി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചത്. അതേസമയം ഇന്നലെ മുതൽ ആശമാർ നിരാഹാര സമരം ആരംഭിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാൽപതാം ദിവസത്തിലേക്കും നീണ്ടു.