National

ഒറ്റ വര്‍ഷത്തില്‍ 72 ശതമാനംവരെ റിട്ടേണ്‍; മികച്ച മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് അറിയാം

മുംബൈ: ദിനേന ചാഞ്ചാടുന്ന ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നാല്‍ ഓരോ നിമിഷവും അതിനെക്കുറിച്ച് ജാഗ്രതയോടെ ഇരിക്കുക കൂടി വേണം എന്നുമാണ് അര്‍ഥമാക്കേണ്ടത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ മുതല്‍ നഷ്ടമാവുകയും ചെയ്യാം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടിലാണ് നിക്ഷേപമെങ്കില്‍ കാലാവധി കഴിയുന്നതുവരെ കാര്യമായി അതിനെക്കുറിച്ച് ആധിപിടിക്കേണ്ട കാര്യമില്ല. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ച നേട്ടം നല്‍കിയ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെക്കുറിച്ച് പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ പ്രഭുദാസ് ലില്ലാധര്‍ വെല്‍ത്ത് മാനേജ്‌മെന്റ് നടത്തിയ പഠന റിപ്പോര്‍ട്ട് അനുസരിച്ചുള്ള വിവരങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

മികച്ച നേട്ടം നല്‍കിയ ഗ്രോത്ത് ഫണ്ടുകളുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. ഫണ്ടിന്റെ പേര്, ആസ്തി, 1 വര്‍ഷം നല്‍കിയ റിട്ടേണ്‍ എന്നീ ക്രമത്തിലാണ് വിവരങ്ങള്‍

സ്മാള്‍ക്യാപ് ഫണ്ടുകള്‍
ബന്ധന്‍ സ്മാള്‍ക്യാപ് ഫണ്ട് : 4,371.78 കോടി, 72.13%
മഹീന്ദ്ര മാന്യുലൈഫ് സ്മാള്‍ക്യാപ് ഫണ്ട് : 2,904.46 കോടി, 59.54%
ഐ.ടി.ഐ സ്മാള്‍ക്യാപ് ഫണ്ട് : 970.15 കോടി, 58.61%

ലാര്‍ജ്ക്യാപ് ഫണ്ടുകള്‍
ക്വാണ്ട് ലാര്‍ജ്ക്യാപ് ഫണ്ട് : 1,620.55 കോടി, 45.88%
ബറോഡ ബി.എന്‍.പി പാരിബാസ് ലാര്‍ജ്ക്യാപ് ഫണ്ട് : 1,883.17 കോടി, 45.16%
ബന്ധന്‍ ലാര്‍ജ്ക്യാപ് ഫണ്ട് : 1,398.51 കോടി, 44.23%

ലാര്‍ജ് & മിഡ്ക്യാപ് ഫണ്ടുകള്‍
ഇന്‍വെസ്‌കോ ഇന്ത്യ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് : 4,906.24 കോടി, 61.08%
മോട്ടിലാല്‍ ഓസ്വാള്‍ ലാര്‍ജ് & മിഡ്ക്യാപ് ഫണ്ട് : 3,690.99 കോടി, 60.53%
ബന്ധന്‍ കോര്‍ ഇക്വിറ്റി ഫണ്ട് : 5,157.32 കോടി, 56.43%
ഫ്‌ലെക്‌സിക്യാപ് ഫണ്ടുകള്‍
മോട്ടിലാല്‍ ഓസ്വാള്‍ ഫ്‌ലെക്‌സിക്യാപ് ഫണ്ട് : 6,363.95 കോടി, 62.83%
ജെ.എം ഫ്‌ലെക്‌സിക്യാപ് ഫണ്ട് : 2,188.17 കോടി, 59.04%
എന്‍.ജെ ഫ്‌ലെക്‌സിക്യാപ് ഫണ്ട് : 1,607.86 കോടി, 55.49%

മള്‍ട്ടിക്യാപ് ഫണ്ടുകള്‍
ആക്‌സിസ് മള്‍ട്ടിക്യാപ് ഫണ്ട് : 5,686.85 കോടി, 56.17%
കൊടക് മള്‍ട്ടിക്യാപ് ഫണ്ട് : 12,275.10 കോടി, 52.60%
എച്ച്.എസ്.ബി.സി മള്‍ട്ടിക്യാപ് ഫണ്ട് : 3,719.42 കോടി, 52.08%
മിഡ്ക്യാപ് ഫണ്ടുകള്‍
മോട്ടിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് ഫണ്ട് : 7,674.89 കോടി, 71.80%
ഐ.ടി.ഐ മിഡ്ക്യാപ് ഫണ്ട് : 1,028.64 കോടി, 61.47%
എഡില്‍വെയ്‌സ് മിഡ്ക്യാപ് ഫണ്ട് : 6,152.01 കോടി, 60.25%

ഫോക്കസ്ഡ് ഫണ്ടുകള്‍
ഇന്‍വെസ്‌കോ ഇന്ത്യ ഫോക്കസ്ഡ് ഫണ്ട് : 2,387.25 കോടി, 68.44%
ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് : 6,990.76 കോടി, 52.68%
മഹീന്ദ്ര മാന്യുലൈഫ് ഫോക്കസ്ഡ് ഫണ്ട് : 1,438.99 കോടി, 48.71%

(അറിയിപ്പ്: മ്യൂച്വല്‍ ഫണ്ടുകളുടെ കഴിഞ്ഞകാല പ്രകടനം ഭാവിയില്‍ ആവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ലെന്നതിനാല്‍ ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഏതെങ്കിലും ഫണ്ടില്‍ നിക്ഷേപ/വ്യാപാര നിര്‍ദേശങ്ങളല്ല. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളത് മാത്രമാണ്. ആര്‍ക്കെങ്കിലും ഇത്തരം ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ഈ രംഗത്തെ വിദഗ്ധരുമായി ആലോചിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. നിക്ഷേപം നടത്തിയുണ്ടാവുന്ന നഷ്ടത്തിന് മെട്രോജേണല്‍ ഓണ്‍ലൈനോ, ലേഖകനോ ഉത്തരവാദായായിരിക്കുന്നതല്ല).

Related Articles

Back to top button