Sports
സെഞ്ച്വറിക്ക് അരികെ മുഹമ്മദ് അസ്ഹറുദ്ദീൻ, കൂട്ടായി സൽമാൻ നിസാറും; കേരളം ഭേദപ്പെട്ട നിലയിൽ

രഞ്ജി ട്രോഫി സെമിയിൽ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്യുന്ന കേരളം രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 293 റൺസ് എന്ന നിലയിൽ. അർധ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീനും ക്വാർട്ടർ ഫൈനലിൽ കേരളത്തിന്റെ രക്ഷകനായി മാറിയ സൽമാൻ നിസാറുമാണ് ക്രീസിലുള്ളത്.
നായകൻ സച്ചിൻ ബേബിയുടെ വിക്കറ്റാണ് കേരളത്തിന് ഇന്ന് നഷ്ടമായത്. സ്കോർ 206ൽ നിൽക്കെ 69 റൺസെടുത്ത സച്ചിൻ സ്ലിപ്പിൽ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. പിന്നാലെ ക്രീസിൽ ഒന്നിച്ച മുഹമ്മദ് അസ്ഹറുദ്ദീനും സൽമാനും ചേർന്ന് ഉച്ചഭക്ഷണം വരെ കേരളത്തെ എത്തിച്ചു
160 പന്തിൽ 10 ഫോറുകൾ സഹിതം 85 റൺസുമായി അസ്ഹറുദ്ദീനും 28 റൺസുമായി സൽമാനും ബാറ്റിംഗ് തുടരുകയാണ്. ഒന്നാമിന്നിംഗ്സിൽ 350ന് മുകളിലെങ്കിലും സ്കോർ എത്തിക്കാനും കേരളത്തിന്റെ ശ്രമം.