Kerala
പിസി ജോർജിന്റെ ലവ് ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാനെന്ന് വെള്ളാപ്പള്ളി

പിസി ജോർജിന്റെ ലവ് ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടിയെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർ തെണ്ടികൾ ആണെന്ന് ഒരുകാലത്ത് പറഞ്ഞയാളാണ് പിസി ജോർജെന്നും ആർക്കും വേണ്ടാത്തവർ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപിയെന്നും വെള്ളാപ്പള്ളി പരിഹസിച്ചു
ക്രിസ്ത്യാനികളും പൊന്തക്കോസ്തുകാരും ഹിന്ദുക്കളെ വ്യാപകമായി മതം മാറ്റുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. പൊന്തക്കോസ്തുകാർ പണം നൽകി ഹിന്ദുക്കളെ കുടുംബത്തോടെ മതം മാറ്റുന്നു. അത് പറയാതെ ലവ് ജിഹാദുണ്ടെന്നാണ് പിസി ജോർജ് പറയുന്നത്. ജോർജിന്റെ ലവ് ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാനാണ്
ലൗ ജിഹാദിൽ 42 പേരുണ്ടെന്നാണ് പിസി ജോർജ് പറയുന്നത്. ഈ 42 പേരുടെ വിവരങ്ങൾ പുറത്തു പറയുമോ. എന്നാൽ ജോർജ് പറയുന്നത് ശരിയാണെന്ന് സമ്മതിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.