മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തി; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ സുനില്‍കൃഷ്ണ

മോഹൻലാലിനൊപ്പം ശബരിമല ദർശനം നടത്തിയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാതെ തിരുവല്ല സിഐ. അധികാരപരിധിക്ക് പുറത്ത് വിഐപിക്കൊപ്പം പോയതിനാണ് സി ഐ സുനിൽ കൃഷ്ണയ്ക്ക് ഈ മാസം 19-ന് നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനായിരുന്നു നോട്ടിസ്. പത്തനംതിട്ടക്ക് സ്ഥലംമാറ്റം ആയതുകൊണ്ടു വൈകുന്നതെന്ന് പൊലീസ്.
മീനമാസ പൂജക്കായി ശബരിമാല നട തുറന്ന സമയത്താണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത്. അന്ന് തിരുവല്ല സിഐ ആയിരുന്ന സുനിൽ കൃഷ്ണയും മോഹൻലാലിനൊപ്പം സഞ്ചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മെമ്മോ നൽകിയിരുന്നത്. മോഹൻലാലിനൊപ്പം യാത്ര ചെയ്യുന്നതിന് ഇദേഹം അനുമതി വാങ്ങിയിരുന്നില്ല. എന്നാൽ ശബരിമല ദർശനത്തിന് തിരുവല്ല ഡിവൈഎസ്പിയിൽ നിന്ന് അനുമതി വാങ്ങിയിരുന്നു.
പമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിഐപിക്ക് സുരക്ഷയൊരുക്കുന്ന തരത്തില്‍ സിഐ ശബരിമല ദര്‍ശനം നടത്തിയെന്നാണ് കണ്ടെത്തല്‍. മോഹന്‍ലാലിനൊപ്പമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മെമ്മോ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഔദ്യോഗിക തിരക്കുകള്‍ക്ക് ശേഷം പുതിയ ചുമതല ഏറ്റെടുത്ത ശേഷം വിശദീകരണം നല്‍കുമെന്നാണ് സുനില്‍കൃഷ്ണ അറിയിച്ചിരുന്നത്.