National

വഖഫ് നിയമ ഭേദഗതി ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു; എട്ട് മണിക്കൂർ ബില്ലിൻമേൽ ചർച്ച

വഖഫ് നിയമ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്. ഒരു മതത്തിന്റെയും സ്വാതന്ത്ര്യത്തിൽ കടന്നുകയറിയിട്ടില്ലെന്ന് മന്ത്രി സഭയിൽ പറഞ്ഞു. നിലവിൽ ബില്ലിൻമേൽ ചർച്ച നടക്കുകയാണ്. എട്ട് മണിക്കൂർ നേരമാണ് ചർച്ച

ചർച്ചക്ക് ശേഷം കിരൺ റിജിജു മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. അതേസമയം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല

ബിൽ അവതരിപ്പിക്കാനായി മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. നിയമം അടിച്ചേൽപ്പിക്കുകയാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഭേദഗതികളിലെ എതിർപ്പുകൾ പറയാൻ അനുവദിക്കണമെന്നും വേണുഗോാൽ പറഞ്ഞു

പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെപിസി റിപ്പോർട്ടിന് കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഇത് കോൺഗ്രസ് കാലത്തെ നടപടികളല്ലെന്നും അമിത് ഷാ പരിഹസിച്ചു.

Related Articles

Back to top button
error: Content is protected !!