Movies

പുഷ്പ 2 കാണുന്നതിനിടെ ആവേശം കയറി തീയറ്ററിൽ തീപ്പന്തം കത്തിച്ചു; നാല് പേർ അറസ്റ്റിൽ

അല്ലു അർജുന്റെ പുഷ്പ 2 സിനിമ കാണുന്നതിനിടെ ആവേശം കയറി തീയറ്ററിൽ സ്‌ക്രീനീന് സമീപത്ത് പോയി പന്തം കത്തിച്ച നാല് പേർ അറസ്റ്റിൽ. ബംഗളൂരു ഉർവശി തീയറ്ററിലാണ് സംഭവം. ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് ആരാധകർ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചത്

തീയറ്ററിൽ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടമുണ്ടായില്ല. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ സിനിമയുടെ റീലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചിരുന്നു. ദിൽകുഷ് നഗർ സ്വദേശിനി രേവതിയാണ്(39) മരിച്ചത്. സിനിമയുടെ പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു യുവതി

Related Articles

Back to top button
error: Content is protected !!