National

ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടി യുവതി; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അജ്ഞാതൽ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. ലേഡീസ് കമ്പാർട്മെന്റിൽ യാത്രക്കാർ കുറഞ്ഞ സമയത്തായിരുന്നു ലൈംഗിക തൊഴിലാളിയാണോ എന്ന് ചോദിച്ചു യുവാവ് യുവതിയെ സമീപിച്ചത് . അല്ലെന്നു മറുപടി നൽകി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു

പരിഭ്രമിച്ച യുവതി ഓടുന്ന ട്രെയിനിൽ നിന്ന് എടുത്തു ചാടുകയായിരുന്നു . തലപൊട്ടി രക്തത്തിൽ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു . യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയിൽവേ പോലീസുമെത്തി യുവതിയുടെ മൊഴി എടുത്തു. യുവതി നൽകിയ തിരിച്ചറിയൽ വിവരങ്ങളുടെ അടിസ്ഥാനനത്തിൽ പോലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി.

Related Articles

Back to top button
error: Content is protected !!