Kerala

ബെൽറ്റ് കഴിഞ്ഞിലിട്ട് നായയെപോലെ അഭിനയിക്കണം; കൊച്ചിയിൽ തൊഴിലാളികൾ നേരിട്ടത് കൊടുംക്രൂരത

കൊച്ചി: ടാർഗറ്റ് തികയ്ക്കാത്തതിന്റെ പേരിൽ കടുത്ത തൊഴില്‍പീഡനം‌. മാർക്കറ്റിങ് സ്ഥാപനമായ പാലാരിവട്ടത്തെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ടാർഗറ്റ് തികയ്ക്കാത്ത ജീവനക്കാർക്കെതിരെ മനുഷ്യത്വരഹിതമായ നടപടികളാണ് കമ്പനി സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബെൽറ്റ് കഴുത്തിലിട്ട് നായയെ പോലെ പാത്രത്തിലെ വെള്ളം കുടിപ്പിക്കുക, ചവച്ച് തുപ്പിയിടുന്ന പഴങ്ങൾ നക്കിയെടുപ്പിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗികാവയവത്തിൽ പിടിപ്പിക്കുക തുടങ്ങിയ കൊടിയ പീഡനങ്ങൾ നടന്നുവെന്നാണ് വിവരം.

ഉത്പന്നങ്ങളുമായി വീടുകളിലെത്തി വില്പന നടത്തുന്ന മാർക്കറ്റിങ് ജീവനക്കാരാണ് സ്ഥാപന ഉടമയുടെ ക്രൂരതയ്ക്ക് ഇരയായത്. പാത്രത്തിനുള്ളിൽ നാണയത്തുട്ട് ഇട്ട്, കഴുത്തിൽ നായയെപോലെ ബെൽറ്റ് ഇട്ടുകൊടുത്ത് പാത്രത്തിലെ തുട്ട് നക്കിയെടുക്കുക, മുറിക്കുള്ളിലെ നാല് മൂലകളിലും നായ മൂത്രമൊഴിക്കുന്നത് പോലെ അഭിനയിക്കുക, പാന്റ് അഴിച്ചിട്ട് പരസ്പരം ലൈംഗികാവയവത്തിൽ പിടിക്കുക, ചവച്ച് തുപ്പിയിടുന്ന പഴങ്ങൾ നക്കിയെടുക്കുക, വായിൽ ഉപ്പിടുക, തുടങ്ങി അതിക്രൂമായ പീഡനങ്ങൾക്കാണ് ജീവനക്കാർ വിധേയരായത്.

ടാർഗറ്റ് തികയ്ക്കാൻ കഴിയാതിരുന്ന ജീവനക്കാരെ അടുത്തദിവസം ടാർഗറ്റ് തികയ്ക്കാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നടപി. ‘ഇതിനോട് പ്രതികരിക്കാൻ പലർക്കും ഭയമാണ്. അവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി വെച്ചിരിക്കുകയാണ്. ടാർഗറ്റ് തികയാതെ വരുമ്പോഴാണ് ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നത്. ഇന്ന് സെയിൽ മോശമായിരുന്നെങ്കിൽ നാളെ മികച്ചതാക്കാൻ വേണ്ടിയാണ് ഇതെല്ലാം എന്നാണ് അവർ പറയുന്നത്’ എന്നും മുൻ ജീവനക്കാരൻ വിഷയത്തിൽ പ്രതികരിച്ചു.

പ്രതിമാസം 6,000 രൂപ മുതൽ 8,000 രൂപ വരെയാണ് ഇവർക്ക് ശമ്പളം ലഭിക്കുന്നത്. ടാർഗറ്റ് തികയ്ക്കുകയാണെങ്കിൽ പ്രമോഷനുകൾ, വലിയ ശമ്പളം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് പീഡനം. എറണാകുളം ജില്ലയിൽ ഈ സ്ഥാപനത്തിന് വിവിധ ശാഖകൾ ഉണ്ട്. അതിൽ കലൂർ ജനത റോഡിൽ ഉള്ള ശാഖയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പടെയുള്ള ജീവനക്കാർ സമാനമായ ചൂഷണം നേരിട്ടതായി നേരത്തെ റിപോർട്ടുകൾ വന്നിരുന്നു. സംഭവത്തിൽ സ്ഥാപനത്തിന്റെ ഉടമയായ വയനാട് സ്വദേശി ഹുബൈലിനെ പെരുമ്പാവൂർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

സ്ഥാപനത്തിലെ മാനേജരാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം വഹിക്കുന്നത്. സ്ഥാപനത്തിലെ പെൺകുട്ടികൾക്ക് നേരെയും പീഡനം നടന്നതായാണ് വിവരം. സംഭവം പുറത്തുപറയാതിരിക്കാൻ ഹുബൈൽ അവരുടെ മൊബൈൽ ഫോണുകൾ കൈവശപ്പെടുത്തിയിരുന്നതായാണ് വിവരം. എന്നാൽ, പ്രകടനം മെച്ചപ്പെടുത്താനുള്ള നടപടികൾ മാത്രമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കമ്പനി നൽകുന്ന വിശദീകരണം.

Related Articles

Back to top button
error: Content is protected !!