Thursday, 12 November 2026 About Us · Contact Us

കടലിലെ മാലിന്യം കണ്ടെത്താന്‍ പുതുപുത്തന്‍ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയുമായി ഓസ്‌ട്രേലിയ

Australia With New Satellite Technology To Detect Marine - കടലിലെ മാലിന്യം കണ്ടെത്താന്‍ പുതുപുത്തന്‍ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയുമായി ഓസ്‌ട്രേലിയ

കാന്‍ബറ: കടലിനകത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഓസ്‌ട്രേലി. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകരാണ് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യം കണ്ടെത്താനുള്ള മാര്‍ഗം വികസിപ്പിച്ചിരിക്കുന്നത്. ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കണ്ടെത്താനുള്ള സംവിധാനം ഇപ്പോള്‍ തന്നെ ലഭ്യമാണെങ്കിലും ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കടലിനുള്ളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. ഇതിനാണ് പുതിയ സംവിധാനം വരുന്നതോടെ ശാശ്വതമായ പരിഹാരമാവുക. ബഹിരാകാശത്തുനിന്നും കടലില്‍ എത്രമാത്രം മാലിന്യം കുമിഞ്ഞുകൂടിയിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സാറ്റ്‌ലൈറ്റ് ഇമേജറി ടൂളിന്റെ പരീക്ഷണം വിജയിപ്പിച്ചതായി റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധികൃതര്‍ വെളിപ്പെടുത്തി. മണല്‍, വെള്ളം, പ്ലാസ്റ്റിക് എന്നിവയില്‍ എങ്ങനെയാണ് പ്രകാശം തട്ടി പ്രതിഫലിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സാറ്റ്‌ലൈറ്റ് ഇമേജറി ടൂളാണിത്. വിക്ടോറിയയിലെ ഒരു ബീച്ചില്‍ നിക്ഷേപിച്ച 14 ഇനം പ്ലാസ്റ്റിക്കുകള്‍ കൃത്രിമ ഉപഗ്രഹത്തിലെ ഡാറ്റ വഴി കണ്ടെത്തിയതോടെയാണ് ഗവേഷകരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് വിജയകരമായ പരിസമാപ്തിയായത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026
ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: സൂസി വൈൽസിനെ മാറ്റി വിശ്വസ്തൻ സ്റ്റീഫൻ മില്ലറെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫാക്കി ട്രംപ്

07 Nov 2026