പാക് റെയിൽവേസ്റ്റേഷനിൽ സ്ഫോടനം; 20 പേർ മരിച്ചു: 30 പേർക്ക് പരുക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ക്വെറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച രാവിലെ 8.30നു ശേഷമാണ് അപകടമുണ്ടായത്. പെഷവാറിലേക്കുള്ള ജാഫർ എക്സ്പ്രസിൽ കയറുന്നതിനായി നിരവധി പേർ സ്റ്റേഷനിൽ കാത്തു നിന്നിരുന്നു. ട്രെയിൻ സ്റ്റേഷനിൽ എത്തും മുൻപേ ബുക്കിങ് ഓഫിസിനു മുൻപിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് പ്രദേശത്ത് നൂറുപേർ ഉണ്ടായിരുന്നുവെന്നും മനുഷ്യബോംബായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്
