ലോകത്തിലെ മികച്ച നഗരം: ലോസ് ആഞ്ചലസിനെയും ടൊറെന്റോയെയും മിലാനെയും വിയന്നയെയും മലര്‍ത്തിയടിച്ച് ദുബൈ
ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച 13ാമത്തെ നഗരമെന്ന പദവി ദുബൈക്ക് സ്വന്തം. ലോക പ്രശസ്ത നഗരങ്ങളായ ലോസ് ആഞ്ചലസിനെയും ടൊറന്റോയെയും മിലാനെയും വിയന്നയെയും സോളിനെയും മലര്‍ത്തിയടിച്ചാണ് ദുബൈ ഈ നേച്ചം കൈവരിച്ചിരിക്കുന്നത്. പത്ത് ലക്ഷത്തില്‍ അധികം ജനസംഖ്യയുള്ള ലോകത്തിലെ സമഗ്രമായ മെട്രോപോളിറ്റന്‍ എന്ന ഖ്യാതിയുള്ള നഗരങ്ങളുടെ സൂചികയിലാണ് ഈ അംഗീകാരം.
മാര്‍ക്കറ്റിങ് ആന്റ് ബ്രാന്റ് സ്ട്രാറ്റജി കമ്പനിയായ റിസൊണന്‍സാണ് സൂചിക പ്രസിദ്ധീകരിച്ചത്. ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമെന്ന ആഗോള ഖ്യാതിയാണ് ദുബൈയുടെ നേട്ടമെന്ന് റിസൊണന്‍സ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ക്രിസ് ഫെയര്‍ വ്യക്തമാക്കി. ലിവബിളിറ്റി, ലൗവബിളിറ്റി, പ്രോസ്പിരിറ്റി എന്നിവയായിരുന്നു നഗരങ്ങളെ തിരഞ്ഞെടുക്കുന്നതിലെ മുഖ്യഘടകങ്ങള്‍.
ഉദ്യാനങ്ങളും പച്ചപ്പും സൈക്കിള്‍ പാത്തും വായുവിന്റെ ഗുണനിലവാരവുമാണ് ലിവബിളിറ്റിയില്‍ പരിഗണിച്ചത്. റെസ്‌റ്റോറന്റ്‌സ്, നൈറ്റ് ലൈഫ്, അട്രാക്ഷന്‍സ് ആന്റ് മ്യൂസിയംസ് ആയിരുന്നു ലൗവബിളിറ്റിയുടെ മാനദണ്ഡം. പെര്‍കാപിറ്റാ ജിഡിപിയായിരുന്നു പ്രോസ്പിരിറ്റിയുടെ മാനദണ്ഡമായി പരിഗണിച്ചതെന്നും ക്രിസ് വിശദീകരിച്ചു.