Business

സാംസങ് ഗ്യാലക്‌സി എം35 5ജി വെറും 14,200 രൂപക്ക് വാങ്ങാം

മുംബൈ: ഫോട്ടോഗ്രാഫിക്ക് പേരുകേട്ട ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്‌ഫോണായ സാംസങ് ഗ്യാലക്‌സി എം35 5ജിക്ക് വീണ്ടും വില കുറച്ചു. കരുത്തുറ്റ പ്രോസസറും മികച്ച ബാറ്ററിയുമുള്ളതാണ് ഈ സാംസങ് 5ജി ഫോണ്‍. 20,000 രൂപയ്ക്ക് മുകളില്‍ വിലയ്ക്ക് പുറത്തിറക്കിയ സ്മാര്‍ട്‌ഫോണിന് 14,000 രൂപയാണ് പുതിയ വില. ദീപാവലി സെയില്‍ അനുബന്ധിച്ച് ഫോണിന് വേറെയും ഓഫറുകളുണ്ട്. ആമസോണ്‍ ജിഐഎഫ് സെയില്‍ ഒക്ടോബര്‍ 29ന് അവസാനിക്കാനിരിക്കേയാണ് ഞെട്ടിക്കുന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ആമസോണിലെ ജിഐഎഫ് സെയിലിലൂടെ ഫോണ്‍ വാങ്ങാനുള്ള മികച്ച അവസരമാണിത്. ഗാലക്സി എം35 5ജി തല്‍ക്ഷണ കിഴിവില്‍ മാത്രമല്ല വില്‍ക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. കൂടാതെ, ആകര്‍ഷകമായ ഇഎംഐ ഓപ്ഷനുകളും ഈ ഡീലില്‍ ഉള്‍പ്പെടും. ട്രിപ്പിള്‍ ക്യാമറയും 6000എംഎഎച്ച് ബാറ്ററിയുമുള്ള ഫോണില്‍ 6 ഏആ റാമും 128 ജിബി സ്റ്റോറേജും ലഭ്യമാണ്.

ഫോണിന്റെ യഥാര്‍ത്ഥ വില 24,499 രൂപയാണ്. എന്നാല്‍ ആമസോണിലെ സ്‌പെഷ്യല്‍ ഓഫറിലൂടെ 39% കിഴിവ് നേടാം. ഇതിന് 14,999 രൂപയാണ് ആമസോണ്‍ സൈറ്റിലെ വില. ഐസിഐസിഐ ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് 1000 രൂപ വരെ അധിക കിഴിവ് ലഭിക്കും. 14,200 രൂപ വരെ എക്‌സ്‌ചേഞ്ചിലൂടെ നേടാം. കൂടാതെ നിങ്ങള്‍ക്ക് ഇഎംഐ ഓപ്ഷനിലും ഫോണ്‍ ലഭ്യമാണ്. മാസം 945 രൂപ നിരക്കില്‍ നോ കോസ്റ്റ് ഇഎംഐ നേടാനും അവസരമൊരുക്കിയിട്ടുണ്ട്. ബാങ്ക് ഓഫര്‍ ഉള്‍പ്പെടെ 13,999 രൂപയ്ക്ക് ഗാലക്‌സി എം35 ലഭിക്കുമെന്ന് ചുരുക്കം.

6.6 ഇഞ്ച് ആണ് ഫോണിന്റെ വലിപ്പം. സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയില്‍, 120 എച്ച്‌സെഡ് റിഫ്രഷ് റേറ്റുള്ള ഫോണാണിത്. 2340 …………………….. ഃ ……………………. 1080 റെസല്യൂഷനോട് കൂടിയ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സ് സ്‌ക്രീനിനുണ്ട്. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുള്ള ഫോണിലുള്ളത് 6000 എംഎഎച്ചിന്റെ കൂറ്റന്‍ ബാറ്ററിയോടൊപ്പം ഇത് 25 ഡബ്ലിയു ഫാസ്റ്റ് ചാര്‍ജിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്നതുമാണ്. ഒരു ദിവസം മുഴുവന്‍ എത്ര ഉപയോഗിച്ചാലും ബാറ്ററി തീരുമെന്ന ആശങ്ക വേണ്ടെന്നതാണ് ഇതിന്റെ മറ്റൊരു ഹൈലൈറ്റ്. മൂണ്‍ലൈറ്റ് ബ്ലൂ, ഡേബ്രേക്ക് ബ്ലൂ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാവുക.്.

ഗാലക്‌സി എം35-ല്‍ എക്സിനോസ് 1380 ചിപ്‌സെറ്റ് നല്‍കിയിരിക്കുന്നു. സുഗമമായ മള്‍ട്ടിടാസ്‌കിങ്ങിനും ഗെയിമിങ്ങിനും ഇത് ഗുണം ചെയ്യും. ഫോണിനെ ബെസ്റ്റ് ഫോട്ടോഗ്രാഫി ബജറ്റ് ഫോണാക്കുന്നത് പിന്‍വശത്തെ ട്രിപ്പിള്‍ ക്യാമറയാണ്. 50എംപി പ്രൈമറി സെന്‍സറിലൂടെ ഹൈ ക്വാളിറ്റി ഫോട്ടോകള്‍ പകര്‍ത്താം. 13 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.

Related Articles

Back to top button