അമ്മാളു: ഭാഗം 64
[ad_1]
രചന: കാശിനാഥൻ
വിഷ്ണു എത്തും മുന്നേ ക്ലാസ്സ് കഴിഞ്ഞ ശേഷം അമ്മാളു പാർക്കിങ്ങിൽ എത്തിയിരുന്നു.
എന്നിട്ട് അവനെയും കാത്തു നിന്ന്.
അന്നാണെങ്കിൽ അവൻ ഓണം സെലിബ്രേഷനെക്കുറിച്ചു ഒക്കെ സംസാരിച്ചു കൊണ്ട് സ്റ്റാഫ് റൂമിൽ നിൽക്കുകയായിരുന്നു.
അതുകൊണ്ട് കുറച്ചു ലേറ്റ് ആയിട്ടാണ് ഇറങ്ങി വന്നത്..
നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന അമ്മാളുവിനെ അകലെ നിന്നും വിഷ്ണു കണ്ടു.
പെണ്ണിനു ആകെ മൊത്തത്തിൽ എന്തൊക്കെയോ മാറ്റം ഉണ്ട്.. അത് ക്ലാസ്സ് ടൈമിൽ ഒക്കെ തനിക്ക് നല്ലോണം മനസിലായിരുന്നു എന്ന് അവൻ ഓർത്തു.
“എന്ത് പറ്റിയേട്ടാ ലേറ്റ് ആയത് “
“ഓണം സെലിബ്രേഷനെ കുറിച്ചു ഉള്ള ചർച്ച ആയിരുന്നു., രണ്ടു മൂന്നു ദിവസങ്ങൾ കൂടി അല്ലേ ഒള്ളു “
കാറിന്റെ ഡോർ തുറന്ന് രണ്ടാളും അകത്തേക്ക് കയറി..
“നിനക്ക് സെറ്റ് സാരി വേണോ അമ്മാളു “
.
“ഓഹ് വേണ്ട, ഇനി ഇപ്പൊ അതൊക്കെ എടുത്തിട്ട് ബ്ലൗസ് സ്റ്റിച് ചെയ്യാണമെങ്കിൽ ഒരുപാട് ടൈം എടുക്കും “
“നിനക്ക് വേറെ ബ്ലൗസ് ഒന്നും ഇല്ലെ, അതിനു മാച്ച് ചെയുന്ന ഒരു സാരി എടുത്താൽ പോരേ,”
“സെറ്റും മുണ്ടും ഒരെണ്ണം ഉണ്ട് ഏട്ടാ, കല്യാണത്തിന് മേടിച്ചത്, ഞാൻ ആ കാര്യം മറന്നു ട്ടോ “
അവൾ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.
“ഹ്മ്മ്… എടുത്തു നോക്ക്, ഇല്ലെങ്കിൽ പുതിയ ഒരെണ്ണം വാങ്ങാം “
അവൻ പറഞ്ഞതും അമ്മാളു തലയാട്ടി.
പിന്നീട് വീട് എത്തും വരെയും പെണ്ണ് കലുപിലാന്നു ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു.
ഉത്സവ വിശേഷം ആയിരുന്നു കൂടുതലും.
എല്ലാം മൂളി കേട്ടു കൊണ്ട് അവനും ഇരുന്നു.
**
വീട്ടിൽ എത്തി കഴിഞ്ഞും അതെ അവസ്ഥ ആയിരുന്നു.
പെണ്ണിനു പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.
പ്രഭയും മീരയും കേൾവിക്കാരായി അമ്മാളുവിന്റെ അപ്പുറവും ഇപ്പുറവും ഉണ്ട്.
ചായ കുടിക്കാനായി ഇരുന്നവൾ ഒരിറക്ക് പോലും കുടിക്കാതെ ഇരുന്ന് കഥ പറച്ചില് തന്നെ.
ഒടുവിൽ വിഷ്ണു വന്നു അവളെ വഴക്ക് പറഞ്ഞു എഴുന്നേൽപ്പിച്ചു മുകളിലേക്ക് വിട്ടത്.
ഫോൺ ബെല്ല് അടിച്ചതും മീര ചെന്നു എടുത്തു നോക്കി.
സിദ്ധു ആയിരുന്നു.
ഹലോ ഏട്ടാ..
ആഹ് മീര, തിരക്ക് ആണോ.
അല്ല.. എന്താ ഏട്ടാ വിളിച്ചേ.
ഹ്മ്മ്…. രവിയും വേണിയും കൂടി വരുന്നുണ്ട്.അവളുടെ വിവാഹം ഉറപ്പിച്ചു ന്നു.
ഉവ്വോ.. എപ്പോളാ വരുന്നേ.
അവര് 8മണിക്ക് മുന്നേ എത്തും, ഡിന്നർ കൊടുക്കാം അല്ലേ.
ഹ്മ്മ്.. കൊടുക്കാം ഏട്ടാ,, വേറെ ആരൊക്കെ ഉണ്ട്…
വേറെ ആരും ഇല്ലടോ.. അവര് രണ്ടാളും മാത്രം ആണെന്ന പറഞ്ഞേ…
ഓക്കേ ഏട്ടാ… ഞാൻ ഫുഡ് ഉണ്ടാക്കികോളം കേട്ടോ.
മീര ഫോൺ വെച്ച ശേഷം അമ്മയോട് കാര്യം പറഞ്ഞു.
പിന്നീട് രണ്ടാളും കൂടി അടുക്കളയിലേക്ക് പോയി.
നോൺ ഐറ്റംസ് ആയിട്ട് കൊഞ്ചും, ബീഫും ഇരിപ്പുണ്ട്.
പെട്ടന്ന് തന്നെ മീര അതെല്ലാം എടുത്തു ഫ്രീസറിൽ നിന്ന് വെളിയിൽ വെച്ചു.
എന്നിട്ട് ബാക്കി കാര്യങ്ങൾ ഒക്കെ ചെയ്യാൻ തുടങ്ങി.
ഉള്ളിയും സവാള യും ഒക്കെ എടുത്തു പ്രഭ തൊലി കളഞ്ഞു വെച്ചപ്പോൾ ചപ്പാത്തിയ്ക്ക് ഉള്ള മാവ് എടുത്തു മീര കുഴച്ചു വെച്ചു.
കുട്ടികൾ എല്ലാവരും ട്യൂഷൻ ക്ലാസ്സിൽ ആയിരുന്നു.അതുകൊണ്ട് ആരും വിവരം ഒന്നും അറിഞ്ഞില്ല.
താഴെ എല്ലാ വിഭവങ്ങളും തയ്യാറായി കഴിഞ്ഞു ആണ് എല്ലാവരും ഇറങ്ങി വന്നത്
അമ്മാളു എവിടെ?ക്ലാസ്സ് കഴിഞ്ഞില്ലേ മക്കളെ?
ആരുവും മിച്ചുവും അടുക്കളയിലേക്ക് വന്നപ്പോൾ മീര ചോദിച്ചു.
ചേച്ചി ഇപ്പൊ വരും, ആരെയോ ഫോൺ വിളിക്കുകയാണ്..
ആരു അമ്മയോട് മറുപടി പറഞ്ഞു.
“ഇന്നെന്താ അമ്മേ ഇത്രയും സ്പെഷ്യല്, ഞങ്ങൾ എല്ലാവരും രണ്ടു ദിവസം ഇവിടെ ഇല്ലാഞ്ഞതുകൊണ്ട് ഉള്ള ആഘോഷം ആണോ.”
“ഓഹ് അതേയതേ…. നിങ്ങൾ വന്നതിന്റെ ആഘോഷം ആണേ…പിന്നെ ആ കൂടെ നമ്മുടെ വേണി ചേച്ചിയും അങ്കിളും വരുന്നുണ്ട്.. അപ്പോൾ പിന്നെ ഈ കൂട്ടത്തിൽ അവർക്കും കൂടി വിളമ്പാമെന്ന് കരുതി.
ആഹ് ബെസ്റ്റ്, അതിന്റെ ഒരുക്കങ്ങൾ ആണോ.
ഒരു കൊഞ്ച് ഫ്രൈ എടുത്തു വായിലേക്ക് ഇട്ട് കൊണ്ട് ആരു ആസ്വധിച്ചു കഴിച്ചു..
അപ്പോളേക്കും മുറ്റത്ത് ഒരു കാർ വന്നു നിന്നു.
അവർ വന്നെന്ന് തോന്നുന്നു അല്ലേ അമ്മേ…
മീര പറഞ്ഞപ്പോൾ പ്രഭ എഴുന്നേറ്റ് വെളിയിലേക്ക് ചെന്നു.
വിഷ്ണുവിനെ വിളിക്കാനായി ഋഷി കുട്ടൻ മുകളിലേക്ക് ഓടി ചെന്നു.
അവൻ ന്യൂസ് പേപ്പർ വായിക്കുകയാണ്.
അമ്മാളു ഡ്രസ്സ് ഒക്കെ മടക്കി വെയ്ക്കുന്നുണ്ടു.
വേണി ചേച്ചി വന്നു, ചെറിയച്ഛനോട് താഴേക്ക് വരാൻ അച്ഛമ്മ പറഞ്ഞു വിട്ടതാണ്,എന്ന് പറഞ്ഞതും അമ്മാളു വിഷ്ണുവിനെ തറപ്പിച്ചു നോക്കി..
അമ്മാളു വാടോ നമുക്ക് ജസ്റ്റ് ഒന്ന് വേണിയെ കണ്ടിട്ട് വരാം…
വിഷ്ണു പറഞ്ഞതും അമ്മാളു അത് കേൾക്കാത്ത മട്ടിൽ അങ്ങനെ നിന്നു തന്റെ പ്രവർത്തി തുടർന്നു.
കുറച്ചുനിമിഷങ്ങൾ കൂടി വെയിറ്റ് ചെയ്തിട്ട് അവൻ പതിയെ താഴേക്ക് ഇറങ്ങിപ്പോയി.
അമ്മാളുനാണെങ്കിൽ അത്ര നേരവും ഉണ്ടായിരുന്ന എല്ലാ സന്തോഷവും കെട്ടടങ്ങിയത് ഒരു നിമിഷം കൊണ്ടായിരുന്നു.
ഇവൾ ഇനി എന്തിനാണ് ഇങ്ങോട്ട് എഴുന്നള്ളിയത്, കല്യാണം ഉറപ്പിച്ചു എന്നൊക്കെ പറഞ്ഞിട്ട്, ഈ രാത്രിയിൽ ആരെ കാണാൻ വന്നതാ,, ഈ പണ്ടാരത്തിന് വീടും കൂടിയും ഒന്നുമില്ലേ,,,
പലവിധ ചിന്തകളാൽ അവൾക്ക് ദേഷ്യം ഇരട്ടിച്ചു.
എന്നിരുന്നാലും ശരി താഴേക്ക് ഒന്ന് ഇറങ്ങിച്ചെല്ലാം എന്ന് കരുതി, അവൾ അല്പ നിമിഷങ്ങൾ കഴിഞ്ഞ്, പതിയെ വാതിൽ തുറന്നു ഇറങ്ങി.
അപ്പോഴാണ് രവിയുടെ ശബ്ദം കേട്ടത്.
ഓഹ്… അപ്പനും മോളും കൂടിയാണോ വന്നത്, ഇനി മറ്റാരെങ്കിലും ഉണ്ടോ ആവോ, താഴേക്ക് ഒന്ന് എത്തിനോക്കി അവൾ സൂക്ഷ്മ പരിശോധന നടത്തി.
അമ്മയും, മിച്ചുവും, വിഷ്ണു ഏട്ടനും ഒക്കെ അവരോട് ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടുകൊണ്ട് അമ്മാളു സ്റ്റെപ്പ് ഇറങ്ങി താഴേക്ക് ചെന്നു.
അവളെ കണ്ടതും, രവി അങ്കിൾ നന്നായി ഒന്ന് പുഞ്ചിരിച്ചു. വേണി പക്ഷേ അത്ര മൈൻഡ് ചെയ്ത് ഒന്നുമില്ല.
അമ്മാളുവിനോട്, ഒന്ന് രണ്ട് കുശലം ഒക്കെ ചോദിച്ച ശേഷം, രവി അങ്കിൾ, വേണിയുടെ വിവാഹ കാര്യം ധരിപ്പിച്ചു.
അതുകേട്ടതും അവൾക്ക്,പതിന്മടങ്ങ് ആശ്വാസവും സന്തോഷവും തോന്നി.
നാശം ഇനി എന്റെ, വിഷ്ണുവേട്ടനെ വായിനോക്കാൻ വരില്ലല്ലോ.
ഒരു നെടുവീർപ്പോടുകൂടി അമ്മാളു അടുക്കളയിലേക്ക് പോയി ….കാത്തിരിക്കൂ…
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]