Kerala

ഇന്നും ഇന്നലെയുമായി ചാലിയാറിൽ നിന്ന് കണ്ടെടുത്തത് 70 മൃതദേഹങ്ങൾ

[ad_1]

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളെ അപ്പാടെ തുടച്ചുനീക്കിയ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ശേഷിപ്പായി മാറിയത് ചാലിയാർ പുഴ. ഇന്നും ഇന്നലെയുമായി ചാലിയാറിൽ നിന്ന് കണ്ടെത്തിയത് 70 മൃതദേഹങ്ങളാണ്. പല മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലുമാണ്. 

മരണം മണക്കുന്ന പുഴയായി ചാലിയാർ മാറിയത് ഒരു ദിവസം കൊണ്ടാണ്. ഓരോ 15 മിനിറ്റിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ചാലിയാറിൽ നിന്ന് ആംബുലൻസുകൾ എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് വിവരം. 

ഇനിയും ചാലിയാറിന്റെ തീരങ്ങളിൽ കണ്ടെടുക്കാൻ മൃതദേഹങ്ങൾ ബാക്കിയുണ്ടെന്നാണ് വിവരം. ഉരുൾപൊട്ടലിൽ കല്ലും മണ്ണും ചെളിയുമൊക്കെ ചേർന്ന് വെള്ളം നേരെ കുതിച്ചെത്തിയത് ചാലിയാറിലേക്കായിരുന്നു. ലഭിച്ച മൃതദേഹങ്ങളിൽ 39 എണ്ണം മാത്രമാണ് പൂർണമായുള്ളത്. ബാക്കിയുള്ളവയൊക്കെ ശരീര ഭാഗങ്ങൾ അറ്റതുമൊക്കെയാണ്. 



[ad_2]

Related Articles

Back to top button