Gulf

കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തല്‍; 34 സ്വര്‍ണ ശചീകരണ ശാലകളുടെ ലൈസന്‍സ് മരവിപ്പിച്ചു

ദുബൈ: ശുചീകരണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് 34 സ്വര്‍ണ ശുചീകരണ ശാലകളുടെ ലൈസന്‍സ് യുഎഇ മരവിപ്പിച്ചു. ഓരോ സ്ഥാപനത്തിനും എതിരേ എട്ടുവീതം നിയമലംഘനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിന് എതിരായ രാജ്യത്തെ നിയമങ്ങള്‍ സ്വര്‍ണ വിപണിയില്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധന. 

മൊത്തം 256 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും സ്ഥാപനങ്ങളുടെ ലൈസന്‍സ് ഒക്ടോബര്‍ 24വരെ മരവിപ്പിച്ചതായും സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. നിര്‍മാണം, വില്‍പന എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ സാമ്പത്തിക ശ്രോതസിനെക്കുറിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തിയില്ലെന്ന കണ്ടെത്തലിലാണ് നടപടി.

Related Articles

Back to top button