National

കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിലെടുത്തു

[ad_1]

കർണാടകയിലെ മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ ഇ ഡി കസ്റ്റഡിയിലെടുത്തു. വാത്മീകി കോർപറേഷൻ അഴിമതിയിലാണ് ഇഡിയുടെ നടപടി. എംഎൽഎയുടെ വീട്ടിൽ രണ്ട് ദിവസമായി നടന്നുവരുന്ന പരിശോധനക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്

തനിക്കൊന്നും അറിയില്ലെന്നും തന്നെ അറസ്റ്റ് ചെയ്യുകയാണെന്നുമാണ് ബി നാഗേന്ദ്ര പ്രതികരിച്ചത്. കർണാടകയിലെ മഹർഷി വാത്മീകി പട്ടിക വർഗ്ഗ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്നതാണ് നാഗേന്ദ്രക്കെതിരായ ആരോപണം. 

കോർപ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന ചന്ദ്രശേഖർ പി ജീവനൊടുക്കിയതോടെയാണ് അഴിമതി പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് മുൻപ് അദ്ദേഹം എഴുതിയ കത്തിലാണ് അഴിമതിയുടെ ഒരുപാട് വിവരങ്ങൾ ഉണ്ടായിരുന്നു. വാത്മീകി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി മാറ്റിവെച്ച പണം ചില ഐടി കമ്പനികളുടെയും ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതാണ് കേസ്.



[ad_2]

Related Articles

Back to top button