" "
Novel

പ്രിയമുള്ളവൾ: ഭാഗം 1

[ad_1]

രചന: കാശിനാഥൻ

സമയം വെളുപ്പിന് അഞ്ച് മണി.

പാറു…..മോളെ….നീ ഇതുവരെ ആയിട്ടും എഴുന്നേറ്റില്ലേ….

കഴുത്തറ്റം വരെ കമ്പിളി പുതപ്പ് കൊണ്ട് മൂടി പുതച്ചു ഉറങ്ങുന്ന നന്ദനയെ അമ്മ വിളിച്ചുണർത്താൻ ശ്രമിക്കുന്നുണ്ട്. പക്ഷെ അവൾ ഒന്നുകൂടി പുതച്ചുകൊണ്ട് കിടന്നു ഉറങ്ങുകയാണ് ചെയ്തത്. പുറത്തു മഴ സംഹാരതാണ്ഡവം ആടുന്നുണ്ട്. പാതിരാത്രി ആയപ്പോൾ തുടങ്ങിയത് ആണ്.. ഇപ്പോളും നിർത്താതെ പെയ്യുന്നുണ്ട്….

പാറു… ഒന്നെഴുൽക്ക് മോളെ…
കോളേജിൽ പോകണ്ടേ നിനക്ക്…… ഇന്നുടെ നേരത്തെ എണീറ്റാൽ മതി ട്ടോ. 

നാളെ മുതൽ നീ നേരം ഉച്ചയായിട്ട് എഴുന്നേറ്റാലും ഒരു പ്രശ്നോം ഇല്ല്യ.. അമ്മ പിന്നേം പറയുകയാണ്. 

  ഈശ്വര….. ഇന്നു കൊണ്ട് തന്റെ കോളേജ്‌ പഠനം അവസാനിക്കുകയാണ്. അത് ഓർത്തപ്പോൾ അവൾ   കിടക്കയിൽ നിന്നും വേഗം എണിറ്റു..

“ശോ… എന്റെ അമ്മേ… ഇങ്ങനെ കിടന്നു ഉറങ്ങാൻ എന്ത് രസം ആണ് “

“നാളെ മുതൽക്കേ എത്ര നേരം വേണേലും ഉറങ്ങിക്കോ…ഞാൻ നിന്നെ വിളിച്ചു ശല്യപ്പെടുത്താനെ വരില്ല…..ഇപ്പോൾ എന്റെ കുട്ടി പോയി പഠിക്ക്…”

ഇത് നന്ദന… ഉത്രടത്തിൽ ശേഖരമാരുടെയും സാവിത്രി വരസ്യാരുടെയും ഇളയ മകൾ. മാർത്തോമാ കോളേജിൽ എൻജിനീറിങ് അവസാന വർഷ വിദ്യാർത്ഥിനി. ഇവൾക്ക് മൂത്ത ഒരു മകൾ കൂടി ഉണ്ട് മാരാർക്ക്. അവൾ മിഥുന…. വിവാഹം കഴിഞ്ഞു കർണാടകയിൽ ആണ്. അവളുടെ ഭർത്താവിന് അവിടെ ആണ് ജോലി. 

നന്ദന പഠിക്കാൻ വളരെ മിടുക്കിയാണ്. പഠനം മാത്രമല്ല ഒരു ബഹുമുഖ കലാപ്രതിഭ കൂടിയാണ് അവൾ….. സംഗീതം, നൃത്തം, സാഹിത്യം എല്ലാത്തിലും അവൾ അവളുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. കോളേജിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ ആണ്. ഇന്നു കൊണ്ട് നന്ദനയുടെ അവസാന പരീക്ഷയും കഴിയും. വെളുപ്പിനെ പഠിക്കാൻ വേണ്ടി വിളിച്ചുണർത്തിയതാണ് നന്ദനയെ അവളുടെ ‘അമ്മ.

അവൾ എഴുനേറ്റ് പോയി പല്ല് തേച്ചു മുഖം ഒക്കെ കഴുകി വന്നു..

എന്നിട്ട് പഠിക്കാനായി ഇരുന്നു.

അപ്പോളേക്കും അമ്മ അവൾക്ക് ഒരു ഗ്ലാസ്‌ കട്ടൻ കാപ്പി കൊണ്ട് വന്നു കൊടുത്തു.

. മഴയുടെ ശബ്ദം കുറഞ്ഞു വരുന്നുണ്ട്..

. അവൾ കാതോർത്തു..

വല്ലാത്ത കുളിര്..

അവൾ പുസ്തകത്തിലേക്ക് കണ്ണ് നട്ടിരുന്നു…

  “പാറുട്ടി സമയം 7.30 ആയി ട്ടോ. നീ വന്നു കാപ്പി കുടിക്കു. “അമ്മ വിളിച്ചത് കേട്ടപ്പോൾ വേഗം തന്നെ അവൾ ബുക്ക്സ് എല്ലാം എടുത്തു ബാഗിൽ വെച്ചു. ഹാൾ ടിക്കറ്റ് ഉണ്ടോന്നു ഒന്നുടെ പരിശോധിച്ചിട്ട് ബാഗും ആയിട്ട് അവൾ ഉമ്മറത്തേക്ക് വന്നു. 

അവൾ കുളി ഒക്കെ കഴിഞ്ഞിരുന്നു

“ഇന്നെങ്കിലും നേരെത്തെ ഇറങ്ങു കുട്ടി…. ക്ലാസ് തീരുവല്ലേ ഇന്ന്.”

നീണ്ട മുടി എടുത്തു കുളിപ്പിന്നൽ പിന്നി കൊണ്ട് അവൾ കണ്ണാടിക്കു മുൻപിൽ വന്നു നിന്ന്. കുറച്ചു പൗഡർ എടുത്തു മുഖത്തു പൂശി. കാജൽ  സ്റ്റിക്  എടുത്തു  കണ്ണ് രണ്ടും  വൃത്തിയായിട്ട് എഴുതി. ചെറിയ ഒരു വട്ടപ്പൊട്ടു കൂടിതൊട്ട് അവൾ സുന്ദരിയായിന്നു ഉറപ്പിച്ചു.

    അയ്യോ ചന്ദനം തൊട്ടില്ലലോ…. അമ്മെ ഇത്തിരി ചന്ദനം ചാലിക്കുമോ… അമ്മ പോയ തക്കത്തിന് കുറച്ചു ലിപ്സ്റ്റിക്ക് കൂടി അവൾ ചുണ്ടിൽ തേച്ചു. 

ഇതാ ചന്ദനം..

അവർ കൈ വെള്ളയിൽ ചാലിച്ച ചന്ദനം എടുത്തു അവൾക്ക് നെറ്റിമേൽ കുറി വരച്ചു കൊടുത്തു.
ഇത് എന്താ പാറു  നിന്റെ ചുണ്ടിൽ… അമ്മ ദേഷ്യപ്പെട്ടു. 

അമ്മേ ഇന്ന് ക്ലാസ് തീരുവല്ലേ… അത്കൊണ്ട് ഇത്തിരി സുന്ദരിയാകണ്ടേ… ചന്ദനം നേരെ ആണോ എന്ന് നോക്കി കൊണ്ട് അവൾ പറഞ്ഞു. 

വേഗം ഇറങ്ങു ന്റെ കുട്ട്യേ…. ബസ് വരാറായി…അമ്പലത്തിൽ പോയിട്ട് മടങ്ങി വന്ന മുത്തശ്ശി അവളോടായി പറഞ്ഞു 

ആഹ്ഹ ഈ മഴയത്തും എന്റെ കുറുരമ്മ അമ്പലത്തിൽ പോയില്ലേ… . എന്നാപ്പിന്നെ വൈകിട്ട് കാണാം…ഓ കെ റ്റാറ്റാ…. 

അവർക്ക് ഒരു ഉമ്മ കൊടുത്തിട്ട് 
നന്ദന ഓടി പോയി….. രണ്ടു വശത്തും കണ്ണെത്താ ദൂരത്തോളം നെൽപ്പാടം ആണ്. നടുക്കൂടെ ഒരു ചെറിയ ചെമ്മൺ പാത ഉണ്ട്. അവൾ വേഗം നടക്കുകയാണ്. സമയം കുറച്ചു വൈകി. 

പാടത്തിന്റെ അപ്പുറത് ആണ് കൃഷ്ണൻകോവിൽ. അവിടെ ഇടയ്ക്ക കോട്ടാണ് നന്ദനയുടെ അച്ഛന് ആകെ ഉള്ള പണി . 

കൃഷ്ണാ നീ ആണ് ആകെ ഉള്ള പിടിവള്ളി… കാത്തുരക്ഷിക്കണം ട്ടോ… നമ്മൾക്ക് വേണ്ട പോലെ തന്നെ കാണാം.. എനിക്ക് ഒരു ജോലി ഒക്കെ കിട്ടട്ടെ… എന്നിട്ട് എന്റെ മുത്തിന് ഞാൻ ഒരു ഗിഫ്റ്റ് തരുന്നുണ്ട്…..

പിറുപിറുത്തു കൊണ്ട് അവൾ വേഗം നടന്നു..

ചിക്കു ബസിൽ കയറി അവൾ കോളേജിൽ വന്നു ഇറങ്ങി. ക്ലാസ് റൂം ലക്ഷ്യമാക്കി വേഗം നടന്നു. 

അപ്പോൾ ആണ് വിഷ്ണു സർ നടന്നു വരുന്നത് കണ്ടത്. ഡോ… വേഗം ചെല്ല്, ബെൽ അടിയ്ക്കാറായി. ഇത്കേട്ടതും അവൾ നടപ്പിന്റെ വേഗത ഓട്ടത്തിലോട്ട് മാറ്റി. 

അവളുടെ പോക്കും കണ്ടു സാർ നോക്കിനിന്നു. 

എക്സാം എങ്ങനെ ഉണ്ടാരുന്നു നന്ദന….. പരീക്ഷ ഹാളിൽ നിന്നും പുറത്തു വന്ന അവളോട് സൗപർണിക ചോദിച്ചു. 

കുഴപ്പമില്ലെടി…. ബട്ട് ലാസ്‌റ് എക്സാം ആയിരുന്നത് കൊണ്ട് ഞാൻ കാര്യമായിട്ടൊന്നും പഠിച്ചില്ല..

“നീ ചുമ്മാ തള്ളാതെ പെണ്ണേ…മാർക്ക്‌ വരുമ്പോൾ ഞെട്ടിക്കാൻ അല്ലേ..”
.

“ഹ്മ്… അതേ അതേ… ഞെട്ടും “
പാറു അവളെ നോക്കി കൊഞ്ഞനം കുത്തി..

“വാടി.. നമ്മൾക്ക് ടീച്ചേഴ്സിനോട് ഒക്കെ പോയി യാത്ര പറയാം. “

കൂട്ടുകാരികൾ എല്ലാവരും കൂടി സ്റ്റാഫ് റൂമിൽ പോയി. കുറച്ചു ടീച്ചേർസ് ഒള്ളാരുന്നു അവിടെ. 

എല്ലാവരോടും യാത്ര പറഞ്ഞു അവർ നേരെ പോയത് ഷേക്ക് പാലസിൽ ആയിരുന്നു. 

ഷാർജ ഷേക്ക് കുടിച്ചിട്ട്, സൊറ ഒക്കെ പറഞ്ഞു കഴിഞ്ഞു എല്ലാവരും പോകാൻ എഴുന്നേറ്റു. 

സമയം 3. 30 ആയി….. നന്ദനയുടെ ക്ഷമ നശിച്ചു. ഇതുവരെ കണ്ടില്ലലോ അവനെ. 

“എന്താടി വരുൺ ഇന്ന് വരം എന്ന് പറഞ്ഞിട്ടുണ്ടോ നിന്നോട്. “സൗപർണിക ചോദിച്ചു 

യെസ് മോളേ…. അവൾ മറുപടി കൊടുത്തു. 

ഡി എനിക്ക് പോകാൻ ഉള്ള ടൈം ആയി കെട്ടോ… ബസ് വന്നു.. വൈകിട്ട് വിളിക്കാം എന്ന് നന്ദനോട് പറഞ്ഞു അവൾ പോയി. 

അര മണിക്കൂർ ആയി ഇരിക്കാൻ തുടങ്ങിയിട്ട്…ഇവൻ ഇത് എവിടെ പോയി കിടക്കുവാ. അവൾക്ക് ദേഷ്യം കൊണ്ട് മൂക്ക് ചുവന്നു. 

അകലെ നിന്ന് ഒരു ബൈക്ക് വരുന്നുണ്ട്…. അത് വരുൺ ആണെന്ന് തിരിച്ചറിയാൻ അവൾക്ക് ഒരു സെക്കന്റ് പോലും വേണ്ടി വന്നില്ല. 

ബൈക്ക് അടുത്ത് വന്നതും അവൾക്ക് ദേഷ്യം ഇരച്ചു കയറി. 

നിന്റെ വാക്കിനു വിലയില്ലേടാ.. ഞാൻ ഇരിപ്പു തുടങ്ങിയിട്ട് നേരം എത്രയായിന്നു അറിയുമോ. 

വേഗം കയറു നീ. ആരെങ്കിലും കാണും. 

അവൾ വേഗം അവന്റെ പിന്നിലായി സ്ഥാനം പിടിച്ചു. ബൈക്ക് പറന്നു പോയി. 

ഒതുങ്ങിയ സ്ഥലത്തു അവൻ വണ്ടി നിറുത്തി. ഹെൽമെറ്റ് തലയിൽ നിന്നും അവൻ എടുത്ത് മാറ്റി. 

നന്ദന മുൻപോട്ടു വന്നു… എവിടെ നീ വാങ്ങി തരാം എന്ന് പറഞ്ഞ സാധനം. 

എന്തെങ്കിലും കാര്യം കാണാൻ ഉള്ളപ്പോൾ അല്ലെ നീ എന്റെ കൂടെ വരത്തൊള്ളൂ , വെയിറ്റ്  ചെയ് 

ഇതും പറഞ്ഞു അവൻ  അവളെ  തന്നെ നോക്കി നിന്നു 
  
  അയ്യടാ ഞാൻ ഈ പഠിത്തത്തിന്റെ ഇടക്ക് എന്ത്  കഷ്ടപ്പെട്ട് എഴുതിയതാണ് അറിയുമോ നിനക്ക്.  

പ്രതിലിപിയിൽ അവൾ ആദ്യമായി എഴുതിയ കഥക്ക് 500k ലൈക് കിട്ടി.  അപ്പോൾ വരുൺ ഓഫർ  ചെയ്തതാണ് ഒരു സ്പെഷ്യൽ ഗിഫ്റ്റ്. 
അതിനവൾ ഇത്രയും നേരം കാത്തു നിന്നത്. 

  ഇത്  വരുൺ  തോമസ് പുളിക്കൻ. കാണാൻ സുമുഖൻ. പുളിക്കൻ കുടുംബം വളരെ പ്രസിദ്ധമായത് ആണ്. വരുണിന്റെ പപ്പാ ഒക്കെ 10 മക്കൾ ആണ്. അതിൽ ഒരാൾ വൈദികനും രണ്ട് പേർ കന്യാസ്ത്രീകളും ആണ്. വരുണിന്റെ പപ്പാ ഡോക്ടർ ആണ്. മമ്മി വീട്ടമ്മയും.2,ചേട്ടന്മാർ ഉണ്ട് അവനു. രണ്ടുപേരും വിവാഹിതർ ആണ്. 

മാർത്തോമാ കോളേജിൽ നിന്ന് രണ്ട് വർഷം മുൻപ് എൻജിനീറിങ് കഴിഞ്ഞു ഇറങ്ങിയതാണ്. 

നന്ദനയെ  പോലെ തന്നെ പഠിക്കാൻ മിടുക്കനായ പയ്യൻ. 

ആദ്യമായി കോളേജിൽ വന്ന നന്ദനയെ റാഗ് ചെയ്തു വിറപ്പിച്ചു വരുണും കൂട്ടരും. 

സുന്ദരിയായ നന്ദനയിൽ പക്ഷെ  ആദ്യം മുതൽ അവനു ഒരു കണ്ണുണ്ടായിരുന്നു. 

  എപ്പോളൊക്കേയൊ അവർ അടുത്ത്.  അവരുടെ സൗഹൃദം അങ്ങനെ പ്രണയത്തിനു വഴി മാറി…. 

വരുണിന്റെ ക്ലാസ് കഴിഞ്ഞതിൽ പിന്നെ അങ്ങനെ അവർക്ക് തമ്മിൽ കാണാൻ ഒന്നും പറ്റിയില്ല. 

ഇടക്ക് എങ്ങാനും വരുൺ ഇങ്ങനെ വരും. നന്ദനയുടെ ക്ലാസ് ഇന്ന് തീരുവായതുകൊണ്ട് അവൻ ഓടി വന്നത്. 

തുടരും.

[ad_2]

Related Articles

Back to top button
"
"