" "
Kerala

മരണസംഖ്യ 70 കടന്നു; മുണ്ടക്കൈയിലേക്ക് പൂർണതോതിൽ എത്താതെ രക്ഷാദൗത്യം

[ad_1]

വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവുമൊടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം മരണസംഖ്യ 70 കടന്നതായാണ് വിവരം. ചാലിയാറിൽ നിന്ന് 9 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 25 മൃതദേഹങ്ങളാണ്

മേപ്പാടി ഹെൽത്ത് സെന്ററിൽ 28 മൃതദേഹങ്ങളും വിംസ് ആശുപത്രിയിൽ 7 മൃതദേഹങ്ങളുമുണ്ട്. ചാലിയാറിലൂടെ ഒഴുകിയെത്തി നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എഴുപതിലേറെ പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. പലരുടെയും ആരോഗ്യനില ഗുരുതരമെന്നാണ് വിവരം

ഉരുൾപൊട്ടൽ കൂടുതൽ ദുരന്തം വിതച്ച മുണ്ടക്കൈയിലേക്ക് പൂർണതോതിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിച്ചിട്ടില്ല. എൻഡിആർഎഫിന്റെ ചെറിയ സംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലേക്ക് എത്താൻ സാധിച്ചത്. ചൂരൽപുഴക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എൻഡിആർഎഫ് സംഘം ഭക്ഷണമെത്തിച്ച് നൽകി. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥർ പുഴ കടന്ന് അക്കരെ എത്തിയത്

നിലവിൽ ചൂരൽമല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മുണ്ടക്കൈയിൽ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കും ചെളിയ്ക്കുമിടയിലായി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനത്തിന് കോഴിക്കോട് നിന്നുള്ള 150 അംഗ സൈനിക സംഘം ചൂരൽമലയിലെത്തി. ഇവർ മുണ്ടക്കൈയിലേക്ക് താത്കാലിക പാലം നിർമിക്കാനുള്ള സാധ്യതകൾ തിരയുകായണ്. കണ്ണൂരിൽ നിന്ന് 160 പേരടങ്ങുന്ന ഡിഫൻസ് സെക്യൂരിറ്റി കോർ സംഘവും ബംഗളൂരുവിൽ നിന്ന് സൈന്യത്തിന്റെ മദ്രാസ് എൻജിനീയറിംഗ് സംഘവും സ്ഥലത്തെത്തും.
 



[ad_2]

Related Articles

Back to top button
"
"