National

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അൽപ്പ സമയത്തിനകം; ധനമന്ത്രി പാർലമെന്റിലെത്തി

[ad_1]

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ എത്തി. രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി വാങ്ങിയ ശേഷമാണ് ധനമന്ത്രി പാർലമെന്റിലേക്ക് എത്തിയത്. സബ്ക സാഥ്, സബ്ക വികാസ് എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയായിരിക്കും ബജറ്റ് എന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പ്രതികരിച്ചു

അതേസമയം ബജറ്റിൽ കർഷകർക്ക് വേണ്ടി എന്ത് ചെയ്യുമെന്നാണ് പ്രധാന ചോദ്യമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പറഞ്ഞു. പിന്നാക്ക വിഭാഗക്കാർക്കും പ്രളയ ദുരിതം അനുഭവിക്കുന്നവരെയും പരിഗണിക്കണം. ബജറ്റ് അവതരണം നടക്കട്ടെ. യാഥാർഥ്യത്തിൽ എന്ത് ചെയ്യുമെന്നാണ് അറിയേണ്ടതെന്നും ഖാർഗെ പ്രതികരിച്ചു

അതേസമയം സാമ്പത്തിക സർവേ റിപ്പോർട്ട് യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നതല്ലെന്ന് ഗൗരവ് ഗൊഗോയി വിമർശിച്ചു. വിലക്കയറ്റം ഇതുവരെ പിടിച്ചു നിർത്താനായിട്ടില്ല. മോദി എന്നാൽ വിലക്കയറ്റമാണെന്നും ഗോഗോയി പറഞ്ഞു.
 



[ad_2]

Related Articles

Back to top button