Novel

യെസ് യുവർ ഓണർ: ഭാഗം 18

[ad_1]

രചന: മുകിലിൻ തൂലിക

അവളെ ബലമായി വലിച്ച് ഒരു ഗ്രേ കളർ ഇന്നോവയിൽ കയറ്റുന്നുണ്ട്.. കല്ല്യാണി സായന്തിനെ നോക്കി അലറി കരഞ്ഞ് കൊണ്ടിരുന്നു.. പൂർണമായും ബോധം നശിക്കും മുൻപ് ചോര് ഇറ്റ് വീണ് നിറഞ്ഞിരുന്ന കണ്ണിൽ പതിഞ്ഞ ആ അവ്യക്ത രൂപത്തെ സായന്ത് മനസ്സിലാക്കി കഴിഞ്ഞിരുന്നു.. കുഴയുന്ന നാവിനാൽ കല്ല്യാണി എന്ന് പറഞ്ഞ് പൂർണ്ണമായും ബോധരഹിതനായി അവൻ.. ##############################

ICU മുന്പിൽ കണ്ണുകൾ നിറച്ച് പരിഭ്രാന്തനായി നിൽക്കുകയാണ് കുമാരൻ.. ഇടയ്ക്കിടെ പുറത്തേക്ക് വരുന്ന നഴ്സുമാരോട് അയാൾ വെപ്രാളത്തോടെ എന്തെക്കെയോ ചോദിക്കുന്നുണ്ട്.. എല്ലാം ഡോക്ടർ പറയുമെന്ന മറുപടി മാത്രമാണ് അവരിൽ നിന്ന് ലഭിക്കുന്നത്.. ഐ സി യു റൂമിന്റെ ചുമരിൽ ചാരി നിന്ന് അയാൾ വിതുമ്പി കരഞ്ഞു.. പെട്ടെന്ന് എന്തോ ഓർത്തത് പോൽ കണ്ണുകൾ തുടച്ച് വേഗത്തിൽ നടന്നു നീങ്ങി.. റൂം നമ്പർ 245 ന്റെ വാതിൽ തുറന്ന് കുമാരൻ അകത്തേക്ക് നോക്കി… കട്ടിലിൽ ബോധരഹിതയായി കിടക്കുകയാണ് സായു.. ഡ്രിപ്പ് ഇട്ടിട്ടുണ്ട്.. അടുത്ത് തന്നെ കുഞ്ഞിയും ചിക്കുവും കിട്ടുവും ഇരുപ്പുണ്ട്…

ഇന്നലെ സായന്തിനെ ഹോസ്റ്റലിൽ അഡ്മിറ്റാക്കി കുറച്ച് ക്രിട്ടിക്കലാണെന്ന് അറിഞ്ഞപ്പോൾ തുടങ്ങിയ കരച്ചിലായിരുന്നു.. കരഞ്ഞ് തളർന്ന് വീഴുകയായിരുന്നു.. കുമാരൻ സായുവിനേയും പിള്ളേരേയും ഒരിക്കൽ കൂടി നോക്കി വാതിൽ ചാരി ഐസിയു മുമ്പിലേക്ക് തന്നെ പോയി.. കുറേയേറെ സമയത്തിന് ശേഷമാണ് ഡോക്ടർ അവിടുന്ന് ഇറങ്ങി വന്നത്.. ഡോകടറുടെ പക്കൽ നിന്നും ആശ്വാസകരമായ വാർത്ത ലഭിക്കണമെന്ന പ്രാർത്ഥനോടെ അയാൾ ഡോക്ടറോട് സായന്തിനെ കുറിച്ച് ചോദിച്ചു.. ഡോക്ടർ അയാളെ ഒന്ന് നോക്കി ” കുറച്ച് സീരയസ്സാണ്.. കുറച്ചെന്ന് പറഞ്ഞാൽ ഭയപ്പെടാൻ ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ..

തലയ്ക്കേറ്റിട്ടുള്ള പരിക്ക് ഇന്റേണൽ ബ്ലീഡിംഗ് ഉണ്ടാക്കിയുണ്ട്.. ഇപ്പോൾ കോമയിലാണ്.. 48 മണിക്കൂർ പറയാതെ ഒന്നും പറയാൻ സാധിക്കില്ല.. ബോധം തെളിയാൻ പ്രാർത്ഥിക്ക്.. അല്ലാത്ത പക്ഷം.. എന്നന്നേക്കുമായി കോമയിലേക്ക് പോകും.. ” “ഈശ്വരാ എന്റെ കുഞ്ഞ്” കുമാരൻ നെഞ്ച്പ്പൊട്ടി കരയാൻ തുടങ്ങി ” പേഷ്യന്റ് ആൽക്കഹോളിക്ക് ആണല്ലേ.. ബ്ലെഡ് ടെസ്റ്റിലൊക്കെ ബോഡിയിലെ ആൽക്കഹോൾ കണ്ടന്റ് കൂടൂതലാണ്.. ഈ അവസ്ഥയ്ക്ക് അത് വീപരീത ഫലമേ ചെയ്യൊള്ളൂ.. ഐ മീൻ ഇന്റേണൽ ബ്ലീഡിംഗ്.. അത് നിൽക്കാതെ ഒന്നും പറയാൻ പറ്റില്ല.. ബോധം തെളിഞ്ഞാലും മെമ്മറി ലോസിനുള്ള ചാൻസസ് തള്ളി കളയാനും സാധിക്കില്ല..

anyway let’s hope for best ” ഡോക്ടർ തകർന്ന് നിൽക്കുന്ന കുമാരന്റെ ചുമലിൽ തട്ടി നടന്നു നീങ്ങി.. ആ ഒരു നിമിഷം ശങ്കർ സാറിനേയൂം ഭാര്യയേയും ഒരുമിച്ച് നഷ്ടമായ ദിവസം കുമാരന്റെ ഓർമ്മയിൽ തെളിഞ്ഞു.. വല്ലാത്തൊരു തളർച്ചയോടെ അയാൾ അടുത്ത് കിടന്ന ചെയറിലേക്ക് വീഴുകയായിരുന്നു.. പല ചിന്തകളും അയാളുടെ മനസ്സിനെ മിഥിച്ചു കൊണ്ടിരുന്നു… ഇനിയൊരു വൻ നഷ്ടം കൂടി ആ വൃദ്ധന് താങ്ങുവാനാകില്ല.. സായന്തിന്റെ ജീവന് പകരമായി തന്റേത് എടുത്ത് കൊള്ളാൻ സർവ്വേശ്വരനോട് മൗനമായി കണ്ണുകൾ നിറച്ച് അപേക്ഷിക്കുന്നുണ്ട്…

സായുവിന്റെ സച്ചുവേട്ടാന്നുള്ള അലറി വിളിച്ചുള്ള കരച്ചിൽ കേട്ടാണ് കുമാരൻ തന്റെ ചിന്തകളിൽ നിന്നും തട്ടി പിടഞ്ഞ് എണീറ്റത്.. അവളുടെ പിന്നാലെ ഏങ്ങലടിച്ചു കരഞ്ഞ് കുട്ടികളുമുണ്ട്… കണ്ണീരോടെ ഓടി അലച്ച് വന്ന സായുവിനെ അയാൾ വിറയ്ക്കുന്ന കൈകളിൽ തടഞ്ഞു നിർത്തി.. അയാളുടെ കൈയിൽ കിടന്ന് കുതറി കൊണ്ട് സായു ഐസിയുവിന്റെ ഡോറിലേക്ക് നോക്കി സച്ചുവേട്ടൻ എന്നും പറഞ്ഞ് അലറി കരയുന്നുണ്ട്.. “മോളേ.. മോന് ഒന്നും ഇല്ല..” “കുമാരേട്ടാ എന്റെ ഏട്ടൻ.. ഏട്ടനല്ലാതെ വേറാരും എനിക്കില്ല..” അണപ്പെട്ടിയ കണ്ണുനീർ അവളുടെ വാക്കുകളെ മുറിക്കുന്നുണ്ട്.. “സമാധാനിക്ക് മോളേ.. ഡോക്ടർ പറഞ്ഞു മോന് പ്രശ്നമൊന്നുമില്ലാന്ന്..

ബോധം തെളിഞ്ഞാൽ വീട്ടിൽ കൊണ്ട് പോകാമെന്ന്..” “എനിക്ക് എന്റെ സച്ചുവേട്ടനെ കാണണം കുമാരേട്ടാ.. എന്നെ വിട്.. അവൾ പിന്നെയും കുതറി.. ” “ഐസിയുവിലേക്ക് ആരേയും കയറ്റി വിടില്ല മോളേ.. മോന് ബോധം തെളിയട്ടെ.. റൂമിലേക്ക് മാറ്റുമ്പോൾ നമുക്ക് കാണാം.. എന്റെ മോള് സമാധാനിക്ക്” അയാളെ ചുറ്റിപ്പിടിച്ച് ഏങ്ങലടിക്കുന്ന സായുവിനെ മുടിയിൽ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. സായു സച്ചുവേട്ടാന്ന് വിളിച്ച് പതം പറഞ്ഞ് കരയുകയാണ്.. സായു തളർന്ന് അയാളുടെ കൈകളിലൂടെ ഊർന്ന് താഴേക്ക് വീഴാൻ പോയതും കുമാരൻ അവളെ താങ്ങി അടുത്ത് കണ്ട ചെയറിൽ ഇരുത്തി.. അവളെ നോക്കി കരഞ്ഞ് കൊണ്ട് കുട്ടികളും ചുറ്റിനും നിൽപ്പുണ്ട്..

ഇതേസമയം സായന്ത് ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.. അത്യാധുനിക ജീവൻ രക്ഷ യന്ത്രങ്ങളെല്ലാം അവന്റെ ജീവൻ നിലനിർത്താൻ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.. ഏതോ ഓർമ്മകൾ അസ്വസ്ഥമാക്കും വിധം സായന്ത് തല പതിയെ വെട്ടിച്ച് കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിക്കുന്നുണ്ട്.. ഏട്ടാന്നുള്ള കരച്ചിൽ അവന്റെ കാതിൽ വന്നലയ്ക്കുന്നുണ്ട്.. വലിച്ചിഴച്ച് വണ്ടിയിലേക്ക് കയറ്റപ്പെടുന്ന കല്ല്യാണിയുടെ അവ്യക്തത രൂപം അവന്റെ ഓർമ്മകളിലേക്ക് പതിയെ പതിയെ തെളിഞ്ഞു വന്നതും “കല്ല്യാണിിിി…….” സായന്ത് വലിയൊരു നിലവിളിയോടെ ചാടിയെണീറ്റു..

തലയ്ക്കുമുകളിൽ എന്തെല്ലാമോ പൊട്ടി ചിതറും വിധത്തിൽ വേദന തോന്നിയതും സായന്ത് തല അമർത്തി പൊത്തിപ്പിടിച്ചു. അവന്റെ അലർച്ച കേട്ട് ഡ്യൂട്ടി നഴ്സുമാർ ഓടി വന്നിരുന്നു.. തന്റെ വേദനകളൊന്നും സാരമാകാതെ കയ്യിലെ ഡ്രിപ്പ് നീഡിൽ എല്ലാം വലിച്ച് പറിയ്ക്കാൻ തുടങ്ങിയ അവനെ ഒരു നഴ്സ് ബലപൂർവ്വം പിടിച്ച് നിർത്താൻ ശ്രമിച്ച് കൊണ്ട് ” വേഗം ഡോക്ടറെ വിളിക്ക്.. പേഷ്യന്റിന് ബോധം വന്നെന്ന് പറയ്” റൂമിലുണ്ടായിരുന്ന നഴ്സ് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി ഓടി.. നഴ്സിന്റെ വെപ്രാളത്തോടെയുള്ള ഓട്ടം കണ്ടതും അരുതാത്തത് എന്തോ സംഭവിച്ചത് പോൽ കുമാരൻ കസേരയിൽ നിന്നും ചാടി എണീറ്റു

. കരച്ചിലൊന്ന് അടക്കിയ സായു വലിയ വായിൽ നിലവിളക്കാൻ തുടങ്ങി.. നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന അവരെ മറി കടന്ന് ഡോക്ടറും സംഘവും ഐസിയുവിലേക്ക് ഓടി കയറി.. ഇതേസമയം ഭ്രാന്തമായ ചെയ്തികളുമായി സായന്ത്.. കല്ല്യാണി എന്നുറക്കെ വിളിച്ചു കൊണ്ട് അസഹ്യമായ വേദനയോടെ തലയും പൊത്തിപ്പിടിച്ച് അവൻ ആ റൂമാകെ കീഴ് മേൽ മറിക്കാൻ തുടങ്ങിയിരുന്നു.. അവിടേക്ക് എത്തിയ ഡോക്ടറും ഡ്യൂട്ടി നഴ്സും അവനെ ബലമായി പിടിച്ച് കിടത്താൻ ശ്രമിക്കുന്നുണ്ട്..അവൻ സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുന്നുണ്ട്.. “സെഡേഷനുള്ള മരുന്നെടുക്ക്” ഡോക്ടർ അലറുകയായിരുന്നെന്ന് പറയാം..

നഴ്സ് കൊണ്ട് കൊടുത്ത സിറിഞ്ച് ഡോക്ടർ ബലമായി അവന്റെ കൈകളിലേക്ക് കുത്തിയിറക്കി.. കുറച്ച് നേരത്തെ പ്രതിരോധത്തിന് ശേഷം സായന്ത് ശാന്തനാകാൻ തുടങ്ങി.. ഏതാനും നിമിഷങ്ങൾ കൊണ്ട് അവൻ പൂർണ മയക്കത്തിലായി.. ഡോക്ടർ ഒരു ദീർഘനിശ്വാസത്തോടെ അവനെ നോക്കി ഡ്രിപ്പെല്ലാം യദാവണം ശരിയാക്കി പുറത്തേക്ക് ഇറങ്ങി.. അദ്ദേഹത്തെ കണ്ടതും കുമാരനും സായുവും ഓടി അരികിലെത്തി.. ശുഭകരമായ വാർത്ത ആയിരിക്കണമെന്ന പ്രാർത്ഥനയോടെ ” ഡോക്ടർ എന്റെ ഏട്ടന്.. ” ” ദൈവം കാത്തു.. പേഷ്യന്റിന് ബോധം തെളിഞ്ഞിട്ടുണ്ട്.. കോമയിലേക്ക് പോകുമെന്ന ആശങ്ക ഇനി വേണ്ട.. കുറച്ച് വയലന്റായി..

സഡേഷൻ കൊടുത്ത മയക്കത്തിലാണ്.. ഇനി മയക്കം തെളിഞ്ഞു വരുമ്പോഴേ മെമ്മറിയുടെ കാര്യം പറയാൻ സാധിക്കൊളൂ.. മയക്കം തെളിയുമ്പോൾ മുറിയിലേക്ക് മാറ്റാം” അത്രയും പറഞ്ഞ് ഡോക്ടർ നടന്ന് നീങ്ങി.. കുമാരന്റേയും സായുവിന്റെ മുഖത്ത് ആശ്വാസം നിഴലിച്ചു.. ############################## വൈകിട്ടോടെ ചെറുതായി ബോധത്തിലേക്ക് വന്ന സായന്തിനെ മുറിയിലേക്ക് മാറ്റിയിരുന്നു.. വേദനയുടെ കാഠിന്യം മൂലം അവൻ പിന്നേയും മയക്കത്തിലാണ്.. അവനരികിലായി സായുവും കുമാരനും കുട്ടികളും നിൽപ്പുണ്ട്.. സായു അവന്റെ കയ്യിൽ മുറുകെ പിടിച്ച് കണ്ണീര് ഒഴുക്കുകയാണ്.. “മോളേ.. എത്ര നേരമായി ഈ ഇരിപ്പ് തുടങ്ങിയിട്ട്..

എന്തെങ്കിലും ഒന്ന് കഴിക്കണ്ടേ.. ഒരിറക്ക് വെള്ളമെങ്കിലും” “എനിക്കൊന്നും വേണ്ട കുമാരേട്ടാ ഏട്ടൻ എണീക്കട്ടേ.. അല്ലാതെ എനിക്കൊന്നും ഇറങ്ങില്ല” കരച്ചിലിലൂടെ മുറിയുന്ന വാക്കുകളോടെ സായു പറഞ്ഞു.. “മോളൊന്ന് നോക്കിയേ.. മോളൊന്നും കഴിക്കാത്തത് കൊണ്ട് കുട്ടികളൊന്നും കഴിച്ചിട്ടില്ല” സായു അവരുടെ മുഖത്തേക്ക് നോക്കി.. പാവങ്ങൾ ഒരുപാട് കരഞ്ഞിരിക്കുന്നു.. അവരുടെ മുഖം കണ്ടതും പിന്നീടൊരു എതിർപ്പ് പറയാനും സായുവിന് തോന്നിയില്ല.. സായന്തിന്റെ അരികിൽ നിന്ന് എണീക്കാൻ ഒരുങ്ങിയ അവളുടെ കയ്യിൽ അവന്റെ പിടി മുറുകി ആ വിരലുകൾ ചലിക്കാൻ തുടങ്ങിയതും സായു ഞെട്ടലോടെ സായന്തിനെ നോക്കി..

അവൻ വേദനയോടെ കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിക്കുകയാണ്.. സായു കണ്ണ് നിറച്ച് സന്തോഷത്തോടെ അവന്റെ അരികിലേക്ക് ഇരുന്ന് ” സച്ചുവേട്ടാ.. കണ്ണ് തുറക്ക്.. ഏട്ടൻറെ സായുവാണ്.. സായു മോളാണ്” വേദനയോടെ മൂളി ഞെരുങ്ങി സ്വബോധത്തിലേക്കുള്ള അവന്റെ മടങ്ങി വരവിനെ മനസ്സ് നിറയെ സന്തോഷത്തോടെ തുളുമ്പി നിൽക്കുന്ന കണ്ണുകളോടെ നോക്കി കാണുകയാണ് സായുവിനോടൊപ്പം കുമാരനും കുട്ടികളും.. വേദനാലസ്യത്തോടെ ചിമ്മി തുറന്ന ചുവന്ന് കലങ്ങിയ സായന്തിന്റെ കണ്ണുകൾ ആദ്യം പതിച്ചത് സായുവിന്റെ മുഖത്തായിരുന്നു..

അവളുടെ രൂപം അവന്റെ കണ്ണുകളിൽ തെളിഞ്ഞ് വന്നതും വിറയാർന്ന ശബ്ദത്തിൽ പതിയെ “സാ… സായും.. മോളേ” “സച്ചുവേട്ടാ.. ” സായു സന്തോഷത്തോടെ കണ്ണ് നിറച്ച് അവന്റെ മുഖത്തും നെഞ്ചിലും തടവി വിളിച്ചു.. കുമാരൻ കണ്ണ് തുടച്ച് ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞ് വേഗത്തിൽ പുറത്തേക്ക് പോയി.. സായു സായന്തിനെ വിളിച്ചു കൊണ്ടേയിരിക്കുകയാണ്.. കൂടെ കുട്ടികളും.. അവർ കരഞ്ഞ് കൊണ്ട് അവന് ഉമ്മയൊക്കെ കൊടുക്കുന്നുണ്ട്.. കുമാരനൊപ്പം ഡോക്ടർ മുറിയിലേക്ക് വന്നിരുന്നു.. സായന്തിനെ പരിശോധിച്ചതിന് ശേഷം.. ” സായന്ത് ആർ യു ഓക്കെ.. പഴയതെല്ലാം ഓർക്കാൻ പറ്റുന്നുണ്ടോ” സായന്ത് ഉവ്വെന്ന അർത്ഥത്തിൽ പതിയെ തലയനക്കി..

“അപ്പോഴിനി പേടിക്കാനൊന്നുമില്ല.. തന്നിരിക്കുന്ന മരുന്നുകൾ കഴിച്ച് മുറിവെല്ലാം ഭേദമാകുമ്പോൾ വീട്ടിലേക്ക് പോകാം.. അത് വരെ തലയിലെ മുറിവ് നനയാതെ സൂക്ഷിക്കണം.. ഇൻഫെക്ഷൻ വരും..” ഡോക്ടർ മുറി വിട്ട് പുറത്ത് പോയി.. സായന്ത് എണീറ്റിരിക്കാൻ ശ്രമിക്കുന്നുണ്ട്.. തലയിലെ മുറിവനങ്ങുമെന്ന് പറഞ്ഞ് സായു അവനെ പിന്നെയും പിടിച്ച് കിടത്തി.. കുഞ്ഞി അവന്റെ അരികിലേക്ക് കയറി ഇരുന്നു.. കുഞ്ഞിയെ ചെറുപുഞ്ചിരിയോടെ അവൻ ചേർത്ത് ഇരുത്തി..

ബാക്കി രണ്ട് പേരും സായുവും ഇടം വലവും നിൽപ്പുണ്ട്.. കുഞ്ഞി അവന്റെ മുഖത്തെല്ലാം തടവി ഉമ്മ കൊടുത്തു.. അവനും അവളെ പതിയെ തലയിൽ തഴുകി.. ” ഞങ്ങളുടെ കല്ലു ചേച്ചി എവിടെയാ സച്ചുചേട്ടാ.. ചേച്ചിയെ കൊണ്ട് വന്നില്ലേ” കുഞ്ഞി നിഷ്കളങ്കമായി അവനെ നോക്കി ചോദിച്ചു.. അവന്റെ മറുപടിക്കായി ആ മൂന്ന് ജോടി കുഞ്ഞി കണ്ണുകളും പ്രതീക്ഷയോടെ നോക്കി.. ആ നിമിഷം വലിച്ച് ഇഴച്ച് വണ്ടിയിൽ കയറ്റുന്ന കല്ല്യാണിയുടെ മുഖം ഓർമ്മയിൽ തെളിഞ്ഞതും വല്ലാത്തൊരു വേദനയോടെ തലപ്പൊത്തിപ്പിടിച്ചവൻ കണ്ണുകൾ ഇറുകെ അടച്ചു.. ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button