Kerala
രക്ഷാദൗത്യം 24 മണിക്കൂർ പിന്നിട്ടു, ജോയിയെ കണ്ടെത്താനായില്ല
![](https://metrojournalonline.com/wp-content/uploads/2024/07/0eceb304a9f6367b76c34a8d22da3f2d-780x470.webp)
[ad_1]
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ മാലിന്യം നീക്കാൻ നീങ്ങിയതിനു പിന്നാലെ കാണാതായ ജോയിക്കായുള്ള തെരച്ചിൽ 24 മണിക്കൂർ പിന്നിട്ടു. സ്കൂബ സംഘം മാൻഹോളിൽ ഇറങ്ങി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിട്ടില്ല. ആമയിഴഞ്ചാൻ തോടിന്റെ ഇരുകരകളിലും പരിശോധന തുടരുന്നുണ്ട്. എൻഡിആർഎഫ് സംഘവും തെരച്ചിൽ തുടരുന്നുണ്ട്.
തോടിൽ കുമിഞ്ഞു കൂടി കട്ട പിടിച്ച മാലിന്യമാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുന്നത്. തെരച്ചിലിനായി റോബോട്ടിനെയും ഉപയോഗിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയിയെ കാണാതായത്.
റെയിൽവേ ട്രാക്കുകൾക്കിടയിലെ ടണലിനുള്ളിൽ ജോയി കുടുങ്ങിക്കിടക്കുന്നുവെന്ന് തന്നെയാണ് ഫയർഫോഴ്സിന്റെ നിഗമനം
[ad_2]