രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ ഇറക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അർജുന്റെ ഭാര്യ
[ad_1]
കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ രക്ഷാ പ്രവർത്തനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്നാവശ്യപ്പെട്ടാണ് ഇമെയിൽ വഴി കൃഷ്ണപ്രിയ പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. നിലവിലെ സംവിധാനത്തിൽ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അർജുന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരെ രക്ഷാപ്രവർത്തനത്തിന് ഇറക്കണമെന്ന് അർജുന്റെ സഹോദരിയും ആവശ്യപ്പെട്ടു.
കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന് ആളുകളെ അയക്കണണെന്നും തെരച്ചിൽ നിർത്തിവെക്കരുതെന്നും കുടുംബം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുനെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം അഞ്ച് ദിവസം പിന്നിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ യാതൊരു പുരോഗതിയും ഇല്ലാതെ വന്നതോടെയാണ് കുടുംബം സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
[ad_2]