💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 1

[ad_1]
രചന: പ്രഭി
ഉറക്കം ഉണർന്നു നോക്കുമ്പോ എങ്ങോട്ടോ പോവാൻ റെഡി ആവുക ആണ് അനു…..
” നീ ഈ രാവിലെ ഇത് എവടെ പോകുവാ അനു “
“ആ നീ എഴുന്നേറ്റോ.. ഞാൻ സഞ്ജു നെ കാണാൻ… അവൻ വിളിച്ചു ഒന്ന് അമ്പലത്തിൽ chellavo എന്ന് ചോദിച്ചു “
“മ്മ്… എന്തിനാ എന്നിട്ട് ആ നന്ദന വായിൽ തോന്നുന്നത് വിളിച്ചു പറയുമ്പോ കരഞ്ഞോണ്ട് വരാൻ ആണോ… “
“എന്റെ മായ കുട്ടി.. ദേഷ്യം വരുമ്പോൾ കാണാൻ എന്ത് ക്യൂട്ട് ആഹ്.. വെറുതെ അല്ല അജു ഏട്ടൻ ഇടക് ദേഷ്യം പിടിപ്പിക്കണതു… “
“ഡി…. ഡി… മതി എനിക് ഇട്ട് താങ്ങിയത്… പോവാൻ നോക്ക്… “..
അവക്ക് നല്ലോണം ഒന്ന് ചിരിച്ചു കൊടുത്തിട്ടുണ്ട് ഞാൻ ഇറങ്ങി… ഞാൻ അമ്പലത്തിൽ എതിട്ടുo സഞ്ജു വന്നില്ല… അവനെ നോക്കി അൽ മരത്തിൽ കയറി ഇരുന്നു… പെട്ടെന്ന് ആണ് എന്റെ നേരെ പാഞ്ഞു വരുന്ന ബുള്ളറ്റ് ശ്രദ്ധിചതു… എന്താ വൈകി യത് എന്ന് ചോദിക്കും മുൻപേ ഒരു ഒച്ച ആയിരുന്നു….
” ആരാ കാണാൻ ആടി കോപ്പേ ഇവിടെ വായും പൊളിച്ചു ഇരിക്കുന്നത്… “
എന്തിനാ ഇപ്പോ ഇങ്ങനെ ദേഷ്യം പിടിക്കാൻ എന്ന് ഓർത്ത് നോക്കിയപ്പോൾ ആണ് കൊറച്ചു മാറി എന്റെ രക്തം ഊറ്റി കുടിക്കുന്ന ഒരാളെ കണ്ടത്…. കുറച്ചു ആയി ഇയാൾക്കു ഇത് തുടങ്ങിട്ട്… ഇടക് ഒന്ന് ഇത് സഞ്ജു നോട് സൂചിപ്പിച്ചു.. അതാ ഇപ്പൊ തിന്നാൻ വന്നത്….
” എന്തിനാ സഞ്ജു ഇപ്പൊ വരാൻ പറഞ്ഞത്… “
“കാര്യം പറഞ്ഞാലേ വരൂ… “
“അല്ല നന്ദന യ്ക്ക് ഇഷ്ടം ഇല്ലാത്തോണ്ട് നീ ഇപ്പൊ എന്റെ കൂടെ അമ്പലത്തിൽ വരാറില്ലല്ലോ.. അതാ ചോയിച്ചേ… “
“വാ തൊഴുതു വരാം… “
അതും പറഞ്ഞു അവൻ മുന്നേ നടന്നു… നടയിൽ നിന്നും കണ്ണനോട് ഒന്നേ പ്രാർത്ഥിച്ചു ഉള്ളു… ഞാൻ കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാവാൻ നീ ഇടവരുത്തല്ലേ കണ്ണാ……. പ്രസാദം വാങ്ങി തിരിഞ്ഞു നോക്കുമ്പോ സഞ്ജു ഇല്ല…. ഞാൻ എത്തും മുന്നേ അവൻ പോയിരുന്നു….
ഇതിനു ആണോ കണ്ണാ എന്നേ ഇവിടെ വരെയും അവൻ വരുത്തിയതു…. അല്ലേലും നിക്ക് ഇത് ശീലം ആണല്ലോ… നന്ദന അവന്റെ ജീവിതത്തിൽ വരും മുന്നേ അവന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ഞാൻ ആയിരുന്നു… അവളുടെ ഇഷ്ടങ്ങൾ കു
അനുസരിച്ചു അവൻ മാറിയപ്പോ കൂട്ടത്തിൽ എന്നെയും അകറ്റി…..
തിരിച്ചു ഞാൻ ഹോസ്റ്റലിൽ എത്തിയപ്പോ മായ അജു ഏട്ടന്റെ കൂടെ പുറത്ത് പോവാൻ ഇറങ്ങി… കുറെ നേരം വെറുതെ ഇരുന്ന് മടുത്തു… എന്തായാലും ഓഫീസിൽ ഒരു ഫങ്ക്ഷൻ ഉണ്ട്.. അതിന്റെ കുറച്ചു purchase നടത്താം എന്ന് കരുതി ഞാനും പുറത്തേക്ക് ഇറങ്ങി….
ഹോസ്റ്റലിൽ നിന്നു ഇറങ്ങിയപ്പോ തൊട്ട് ആരോ ഫോളോ ചെയ്യും പോലെ ഒരു തോന്നൽ… ഞാൻ അത് അത്ര കാര്യം ആക്കിയില്ല…………
സാരി ഉടുക്കുംബോ ഇടാൻ ഒരു കമ്മൽ നോക്കി… വെട്ടി തിളങ്ങുന്ന കല്ല് കൾക്ക് ഇടയിൽ എന്റെ കൈ ചെന്നത് വെള്ളയും റോസും ചേർന്ന ഒരു കമ്മൽ il ആണ്…
” നോക്ക് സഞ്ജു ഇത് എനിക്ക് എങ്ങനെ ഉണ്ടാവും… “
” ഇതു നിനക്ക് ചേരില്ല ഡാ… നീ ദേ ഈ jimikki എടുക്ക്…. ഇത് നന്ദു ന് ചേരും… അവക്ക് വേണ്ടി വാങ്ങാം.. “
എന്തോ ഓർത്ത പോലെ ഞാൻ കൈയ് പിൻവലിച്ചു… അവിടെ കണ്ട ഒരു jimikki എടുത്തു… പെട്ടെന്ന് ആണ് ആരോ നോക്കുന്നു എന്ന് തോന്നിയത്… ഞാൻ നോക്കി എങ്കിലും ആരെയും കണ്ടില്ല….
പുറത്ത് ഇറങ്ങിയപ്പോൾ വണ്ടിയിൽ ചാരി സഞ്ജു നിക്കുന്നു…
” എന്താ സഞ്ജു നീ ഇവിടെ… “
“അതെന്താ അനു നിനക്ക് മാത്രേ ഇവിടെ വരാൻ പാടുള്ളു.. “
“അതല്ല പെട്ടെന്ന് കണ്ടത് കൊണ്ട് ചോദിച്ചേ aada… “
“എന്നാ ശെരി “
അതും പറഞ്ഞു അവൻ അങ്ങ് പോയി… എന്താ കണ്ണാ ഇവന് പറ്റിയെ… എന്നോട് ഒന്ന് ഡ്രോപ്പ് ചെയ്യണോ എന്ന് പോലും ചോദിച്ചില്ല…. വേണ്ട നന്ദു ന് ഇഷ്ടം ആവില്ല… അതോണ്ട് ആണല്ലോ അവൻ എന്നേ കൂട്ടാഞ്ഞെ…….
” നീ എന്ത് സ്വപ്നം കണ്ടു നിക്കുവാ അനു,,,, “
കാതോരം ആരോ ഇങ്ങനെ പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി…
“ഓ എന്റെ മായേ ഞാൻ പേടിച്ചു ട്ടോ… “
“ആണോ പിന്നെ നടു റോഡിൽ നിന്നും അല്ലെ സ്വപ്നം കാണുന്നേ… “
“ഈഈഈ “
“എന്തോന്നടി ഇത് ക്ലോസ് അപ്പ് ഇന്റെ പരസ്യം ആണോ.. “
“അല്ലേടി colgete ആ . “
“ഓഹോ… നിന്റെ purchase ഒകെ കൈഞ്ഞോ…. “
“അതൊക്കെ എപ്പോഴേ കഴിഞ്ഞു…. അല്ല അജു ഏട്ടൻ എവടെ. “
“ഏതോ ഫ്രണ്ട് വിളിച്ചിട്ട് പോയി….”
“എന്നാ നമുക്ക് ഹോസ്റ്റലിൽ പോയല്ലോ “
$$$$$$$$$$
രാത്രി phone അടിക്കുന്നത് കേട്ടു ആണ് ഉണർന്നതു……. സമയം 2 മണി……
“ആരാ അനു ഈ നേരത്ത്…. “
“ആവോ നോക്കട്ടെ…..,, hello……. “
“അനു…. “
ആ ശബ്ദം ആരുടെ ആണെന് തിരിച്ചു അറിയാൻ അധികം സമയം വേണ്ടി വന്നില്ല….
” എന്താടാ ഈ നേരത്ത്.. ഇത് ആരുടെ നമ്പർ ആ… “
“അനു എനിക്ക് ആരും ഇല്ല. . തോറ്റു പോയി ഞാൻ . എനിക്ക് നിന്നെ ഇപ്പൊ കാണണം. . ഞാൻ dha ഹോസ്റ്റൽ ഇന്റെ മുന്നിൽ ഉണ്ട്… ഉറങ്ങി വാ നീ… “
” എന്റെ കണ്ണാ… നീ എന്തൊക്കെയാ പറയണേ…. നീ കുടിച്ചോ… “
“കുടിച്ചു…. കുറെ കുറെ “
“നമുക്ക് നാളെ സംസാരിക്കാം…. സമയം എന്തായി എന്ന് അറിയോ നിനക്ക്…. “
“വേണ്ട നമുക്ക് ഇപ്പൊ സംസാരിക്കാം… നീ താഴേക്കു വാ… “
എന്റെ കണ്ണാ എന്താ ഞാൻ ചെയ്യാ….
“അനു…. നീ phone വച്ചോ… അവൻ കുടിച്ചിട്ട് വെളിവ് ഇല്ല…. “
അഭി ഏട്ടന്റെ സൗണ്ട് കേട്ടപ്പോ എനിക്ക് ആശ്വാസം ആയി…. സഞ്ജു എന്തൊക്കെയോ വിളിച്ചു പറയുന്നത് കേൾകാം…… Phone വച്ചിട്ട് ഞാൻ ജനൽ അരുകിൽ പോയി നോക്കി…. എന്തൊക്കെയോ പറഞ്ഞു അവൻ ഒച്ച വക്കുന്നു… അജു ഏട്ടനും അഭി ഏട്ടനും അവനെ വണ്ടിയിൽ കയറ്റി…. അപ്പോഴും അവൻ അനു എന്ന് പറയുന്നത് എനിക്ക് കേൾകാം……..
തിരികെ കട്ടിലിൽ വന്നു കിടന്നു……..
“അനു. .. എഴുനേൽക്കാൻ…. നീ ഇന്ന് ഓഫീസിൽ വരുന്നില്ലേ … ഡാ അനു “
“ഇല്ല… ഞാൻ ലേറ്റ് ആയിട്ട വരുന്നേ നീ പൊക്കോ മായ… “
അവൾ പോയി ഒത്തിരി സമയം കഴിഞ്ഞു ആണ് ഞാൻ ഇറങ്ങിയത്….. ഹോസ്റ്റൽ ഇന്റെ ഫ്രണ്ടിൽ സഞ്ജു നിൽക്കുന്ന കണ്ടു.
“സഞ്ജു…. “
“വാ കേറൂ…. “
“എനിക്ക് ഓഫീസിൽ പോയി ലീവ് പറയണം “
അവൻ മറുപടി ഒന്നും പറയാതെ ദേഷ്യം മുഴുവൻ വണ്ടിയിൽ തീർത്തു… ആളുകൾ നോക്കാൻ തുടങ്ങിയപ്പോൾ ഞാൻ വണ്ടിയിൽ കയറി……
അവൻ നേരെ പോയത് ബീച്ചിൽ ആണ്… വണ്ടി പാർക്ക് ചെയ്ത് എന്റെ കൈ പിടിച്ചു തണൽ ഉള്ള ഒരു സ്ഥലത്ത് പോയി ഇരുന്നു…….
“അനു…….. “
ഒരുപാട് നാളുകൾക്കു ശേഷം സ്നേഹത്തോടെ അവൻ എന്നേ വിളിച്ചു. …….. പിന്നെയും മൗനത്തിനു ശേഷം അവൻ പറഞ്ഞത് കേട്ടു ഞാൻ ഒന്ന് ഞെട്ടി…..
(തുടരും )
[ad_2]