ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 97
രചന: റിൻസി പ്രിൻസ്
ആ ഒരു ലെവൽ എനിക്കിഷ്ടമല്ല, തനിക്ക് പ്രത്യേകിച്ച് പ്ലാനിങ്സ് ഒന്നുമില്ലാത്ത സ്ഥിതിക്ക് നമുക്ക് രണ്ടുപേർക്കും മുട്ടിപ്പായിട്ട് കർത്താവിനോട് പ്രാർത്ഥിക്കാം പിന്നെ നമുക്ക് ചെയ്യാവുന്നതൊക്കെ ചെയ്യുകയും ചെയ്യാം…
ഒരു കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് ചിരിയോടെ കൂർപ്പിച്ചു നോക്കി
കുറച്ചു ദിവസങ്ങൾ കൂടി വിരുന്നും മറ്റുമായി നിന്നതിനു ശേഷം സാമും ശ്വേതയും തിരികെ ബാംഗ്ലൂർക്ക് പോയിരുന്നു, അവിടെ ചെന്നപ്പോൾ സുഹൃത്തുക്കൾ അവർക്ക് വേണ്ടി ഒരുക്കിയ ഹണിമൂൺ സർപ്രൈസും ലഭിച്ചു, പിന്നീട് ഒരാഴ്ച കാലത്തോളം മണാലിയിൽ ഹണിമൂണിലായിരുന്നു രണ്ടുപേരും അതെല്ലാം കഴിഞ്ഞ് വീണ്ടും തിരിച്ച് ബാംഗ്ലൂരിൽ വന്ന് സ്വന്തമായി ഇരുവരും ഒരു ഫ്ലാറ്റിലേക്ക് മാറിയിരുന്നു… തനിക്ക് പരിചിതമില്ലാത്ത ഒരു സാമിനെയാണ് പിന്നീട് ശ്വേത കണ്ടത്… ഓരോ ജോലികളിലും തന്നെ സഹായിക്കുകയും തന്നോട് ഓരോ ചെറിയ കാര്യങ്ങൾക്ക് പോലും അഭിപ്രായങ്ങൾ ചോദിക്കുകയും ഒക്കെ ചെയ്ത് ഒരു നല്ല ഭർത്താവായി അവൻ മാറിയിരുന്നു, താൻ ആഗ്രഹിച്ചതിലും എത്രയോ മുകളിലാണ് തനിക്ക് ലഭിച്ചത് എന്നായിരുന്നു ആ നിമിഷം ശ്വേത ചിന്തയിരുന്നത്. അത്രയും വർഷത്തെ തന്റെ കാത്തിരിപ്പ് വെറുതെയായിരുന്നില്ലല്ലോ എന്നുള്ള ഒരു സമാധാനം അവളിൽ നിറഞ്ഞിരുന്നു… പലപ്പോഴും രണ്ടുപേർക്കും ഒരുമിച്ച് തന്നെയായിരിക്കും ജോലിക്ക് പോകേണ്ടത്, എങ്കിലും വീട്ടിലെ ജോലികൾ ഇരുവരും ഷിഫ്റ്റ് ആക്കിയാണ് ചെയ്യാറുള്ളത്, ഞായറാഴ്ചയാണ് ഫുൾ ക്ലീനിങ്ങും മറ്റും ചെയ്യുന്നത്. അല്ലാത്ത ദിവസങ്ങളിൽ ഒരാൾ ഫുഡ് വയ്ക്കുമ്പോൾ മറ്റൊരാൾ ക്ലീനിങ്ങിൽ ഏർപ്പെടും, ഇരുവരും ആ ജീവിതം നന്നായി എൻജോയ് ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്ക് വീട്ടിൽ വിളിച്ച് സംസാരിക്കുകയും ചെയ്യും, വിശേഷദിവസങ്ങളിൽ ലീവ് എടുത്ത് വീട്ടിലേക്ക് ഒരു പായിച്ച ആണ്.. രണ്ടു വീട്ടിലും കയറി സന്തോഷകരമായി വീണ്ടും തിരിച്ച് ബാംഗ്ലൂരിലെ അവരുടെ കൊച്ചു സ്വർഗത്തിലേക്ക് ആ ജീവിതവുമായി രണ്ടുപേരും വളരെ പെട്ടെന്ന് തന്നെ ഇഴുകിച്ചേർന്നു എന്ന് പറയുന്നതാണ് സത്യം. ഇതിനിടയിൽ സാമിന്റെയും ജെസ്സിയുടെയും ആഗ്രഹം പോലെ കാത്തിരുന്ന വിശേഷ വാർത്തയും കാതിൽ എത്തി, വിവാഹം കഴിഞ്ഞ് ആറുമാസം പൂർത്തിയായപ്പോൾ ശ്വേത വിശേഷം അറിയിച്ചു… രണ്ട് വീടുകളിലും ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു, സന്തോഷം കൊണ്ട് സാം അവളെ എടുത്തു പൊക്കിയില്ല എന്നേയുള്ളൂ…
പിന്നീട് ഒരു ജോലിയും അവളെ കൊണ്ട് ചെയ്യാൻ അവൻ സമ്മതിപ്പിച്ചില്ല. അവൾ എന്ത് ചെയ്താലും പിന്നാലെ നടന്ന അവളെ പഠിപ്പിക്കൽ ആയിരുന്നു… ചില സമയങ്ങളിൽ എങ്കിലും ശ്വേതയ്ക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടായിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിനിടയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ശ്വേതയുടെ ചർദിൽ കാരണം ആയിരുന്നു…. ഒരു വിധത്തിലും സഹിക്കാൻ പറ്റാത്ത പോലെ ആയിരുന്നു ആദ്യത്തെ മൂന്നുമാസം നിർത്താതെയുള്ള ഛർദിൽ, ശ്വേതയെ ശ്രദ്ധിക്കുവാനും ഹോസ്പിറ്റലിൽ പോകുവാനും മാത്രമായി സാമിന് സമയം പലപ്പോഴും ആഹാരം പോലും പുറത്തുനിന്ന് വാങ്ങാൻ തുടങ്ങിയപ്പോൾ ജെസ്സി ശ്വേതയെ നാട്ടിൽ കൊണ്ടുവന്ന് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു ചെയ്തത്… ഒരാഴ്ച കൂടി നോക്കിയിട്ടും ഒരു മാറ്റവും കാണാതെ വന്നപ്പോൾ ശ്വേത ലീവെടുത്ത് നാട്ടിലേക്ക് പോകാൻ തയ്യാറായി, എന്നാൽ അവളെ ഒറ്റയ്ക്ക് അയക്കാൻ സാമിന് മനസ്സ് വന്നിരുന്നില്ല… ഈ സമയത്ത് മറ്റാരെക്കാൾ കൂടുതൽ അവൾ ആഗ്രഹിക്കുന്നത് തന്റെ സാന്നിധ്യമായിരിക്കുമെന്ന് അവൻ ഉറപ്പായിരുന്നു, അതുകൊണ്ടു തന്നെ ഒരാഴ്ചയോളം ലീവെടുത്ത് അവനും അവൾക്കൊപ്പം വീട്ടിലേക്ക് പോയി നിന്നു. വീട്ടിൽ നിന്ന സമയങ്ങളിലൊക്കെ അവൾക്ക് ഒരു മാറ്റം വന്നത് അവൻ മനസ്സിലാക്കിയിരുന്നു പല നാട്ടുവൈദ്യങ്ങളും പരീക്ഷിച്ച് ജെസ്സി അവളുടെ ചർദ്ദിലിനെ മാറ്റി കൊടുത്തിരുന്നു… അതോടെ കുറച്ച് ആകും എന്ന സ്ഥിതി വന്നു എങ്കിലും ഇനി വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി എന്ന് ജെസ്സി പറഞ്ഞപ്പോൾ അതുതന്നെയാണ് നല്ലത് എന്ന് തോന്നിയിരുന്നു.. ഇവിടെയാണെങ്കിൽ ഒരാവശ്യത്തിന് രണ്ട് അമ്മമാരും അരികിലുണ്ട് താൻ എത്ര നോക്കിയാലും അമ്മമാർ നോക്കുന്നതുപോലെ ആവില്ല എന്ന് സാമിന് ഉറപ്പായിരുന്നു. വേദനയുള്ള ഒരു കാര്യം അവളെ വിട്ടു പിരിയണം എന്നതാണ് ഈ സമയത്ത് തനിക്ക് അവളെയും അവൾക്ക് തന്നെയും കാണാതിരിക്കാൻ ബുദ്ധിമുട്ടാണ്.. അത് പക്ഷേ മറ്റുള്ളവരുടെ മുൻപിൽ വച്ച് പറയാൻ നാണക്കേടും ആണ്, എങ്കിലും സാഹചര്യമാനിച്ച് തിരികെ പോകാൻ തന്നെ തീരുമാനിച്ചു.. അതോടൊപ്പം തന്നെ തീരെ വയ്യെങ്കിൽ ജോലി റിസൈൻ ചെയ്യാൻ അവളോട് അവൻ ആവശ്യപ്പെടുകയും ചെയ്തു.. അത്ര ബുദ്ധിമുട്ടില്ല എന്നും വർക്ക് ഫ്രം ഹോം ആണെങ്കിൽ ജോലി ചെയ്യാമെന്ന് ഉള്ള തീരുമാനത്തിൽ ആയിരുന്നു ശ്വേത അക്കാര്യം അവളുടെ തീരുമാനത്തിന് വിട്ടുകൊടുത്ത് തിരികെ ബാംഗ്ലൂരിലേക്ക് ഒറ്റയ്ക്ക് പോകുമ്പോൾ വല്ലാത്തൊരു ശൂന്യത സാം അനുഭവിച്ചിരുന്നു..
ഈ ചെറിയ സമയം കൊണ്ട് താൻ എത്രത്തോളം ശ്വേതയെ സ്നേഹിച്ചു പോയി എന്ന് അവൻ ചിന്തിക്കുകയായിരുന്നു… ആ നിമിഷങ്ങളിലൊക്കെ ശ്വേതയില്ലാതെ ആ ഫ്ലാറ്റിൽ ഒറ്റയ്ക്ക് നിൽക്കാൻ അവനു ബുദ്ധിമുട്ടായിരുന്നു അതുകൊണ്ടുതന്നെ ഫ്ലാറ്റ് വിട്ട് വീണ്ടും അവൻ ബാംഗ്ലൂരിൽ സുഹൃത്തുക്കൾക്കൊപ്പം താമസം ആരംഭിച്ചു, അതോടെ കുറച്ചൊക്കെ അവളെ മിസ്സ് ചെയ്യുന്നത് കുറഞ്ഞു എന്ന് പറയുന്നതാണ് സത്യം. എങ്കിലും ദിവസം ഒരു നാല് തവണയെങ്കിലും വീഡിയോ കോൾ വിളിക്കും മുഖം ഒന്ന് മാറിയിരുന്നാൽ അവന് പേടിയാണ് ആശുപത്രിയിൽ ചെക്കപ്പ് പറയുന്ന ദിവസങ്ങളിൽ ഒരു പത്ത് തവണയെങ്കിലും സാം അവളെ വിളിച്ചു കൊണ്ടിരിക്കും ഇതിനിടയിൽ രണ്ടുവട്ടം ചെക്കപ്പിനു വേണ്ടി മാത്രം നാട്ടിൽ വരികയും ചെയ്തിരുന്നു ഇടയ്ക്കിടെ ലീവ് എടുക്കേണ്ട എന്നു പറഞ്ഞ് ശ്വേത തന്നെയാണ് അവനെ തിരിച്ചയക്കുകയും ചെയ്തത്.. ഇനിയും ചിലവുകൾ കൂടുതലാണ് എന്നും ജോലി പോയാൽ പെട്ടുപോകും എന്നും തമാശ രൂപേണേ അവൾ പറഞ്ഞപ്പോൾ മനസ്സില്ല മനസ്സോടെ ആണെങ്കിലും അവൻ തിരികെ പോയിരുന്നു. ശ്വേതയ്ക്ക് ആണെങ്കിൽ ഗർഭകാലം ആസ്വദിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു രണ്ട് അമ്മമാരും മത്സരിച്ച ഭക്ഷണം ഉണ്ടാക്കി കൊടുത്തു നോക്കി സുന്ദരമായയാണ് ഗർഭകാലം മുൻപോട്ടു പോകുന്നത് ഒരു ദിവസം രാത്രി ഓഫീസിൽ ജോലിയൊക്കെ തീർത്ത് വെറുതെ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കുമ്പോഴാണ് തുരുതുരെ മെസ്സേജ് വരുന്നത് ശ്രദ്ധിച്ചത് മെസഞ്ചറിൽ ഇടയ്ക്കിടെ മെസ്സേജിന്റെ ടോൺ കേട്ടുകൊണ്ട് അവനത് ഓപ്പൺ ചെയ്തു നോക്കി നോക്കിയപ്പോൾ റിയ ആണ് കുറെ വട്ടം ഹായ് അയച്ചിട്ടുണ്ട് അതും കുറേ ഡേറ്റുകളിൽ ആയി ഒപ്പം തന്നെ അവളുടെ പ്രൊഫൈൽ എടുത്തു നോക്കിയപ്പോൾ കുറെ നാളായി തനിക്ക് ഫ്രണ്ട് റിക്വസ്റ്റ് നൽകിയിട്ടുണ്ട് എന്ന് അവന് മനസ്സിലാക്കാൻ സാധിച്ചു റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്യാതെ തന്നെ അവൻ മെസ്സേജിന് റിപ്ലൈ ചെയ്തു, അയച്ചിരിക്കുന്നത് മുഴുവൻ ഹായ് ആണ്…
തിരിച്ച് അവനും ഒരു ഹായ് അവൾക്ക് നൽകി ആ നിമിഷം തന്നെ റിപ്ലൈ വന്നു
“എന്നെ മറന്നോ?
ആ ചോദ്യം കണ്ടപ്പോൾ ദേഷ്യമാണ് അവന് തോന്നിയത് അങ്ങനെ മറക്കാൻ പറ്റുമോ അവൻ റിപ്ലൈ ചെയ്തു
” മറന്നില്ലെന്ന് കേട്ടപ്പോൾ തന്നെ വലിയ സമാധാനം തോന്നുന്നു
അതിനവൻ മറുപടിയൊന്നും നൽകിയില്ല ഉടനെ തന്നെ അടുത്ത മെസ്സേജ് വന്നു
” സുഖമാണോ
“അസുഖങ്ങൾ ഒന്നുമില്ല
അവൻ മറുപടി നൽകി എനിക്ക് ഒന്ന് നേരിൽ കണ്ടാൽ കൊള്ളാമെന്നുണ്ട്.
“എന്തിന്..?
“കുറച്ച് സംസാരിക്കാൻ
” പറഞ്ഞോളൂ
” എങ്കിൽ നമ്പർ തരാമോ ഞാൻ വിളിക്കാം
അവളുടെ ആ മെസ്സേജ് കാണെ എന്ത് റിപ്ലൈ ചെയ്യണം എന്ന് അറിയാതെ അവനിരുന്നു …കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…