Gulf
കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചു; മലയാളികളും ഉൾപ്പെട്ടതായി സൂചന

കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. നിരവധി പേർ ചികിത്സയിലാണ്. പരിശോധനയിൽ ഇവർക്ക് മദ്യത്തിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ജലീബ് ബ്ലോക്ക് ഫോറിൽ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയത്. വിഷബാധയെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച ഫർവാനിയ, അദാൻ ആശുപത്രികളിൽ 15 പേരെ പ്രവേശിപ്പിച്ചിരുന്നു.
ചികിത്സയിൽ കഴിയുന്നതിനിടെ ഇവരിൽ പത്ത് പേരാണ് മരിച്ചത്. അഹമ്മദി ഗവർണറേറ്റിലും നിരവധി പേർ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.