Kerala
ജോലിക്ക് പോയി തിരികെ വീട്ടിൽ എത്തിയില്ല; കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്നാണ് കുടുംബം കടവന്ത്ര പോലീസിൽ പരാതി നൽകിയത്.
രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു. പാലാരിവട്ടം എച്ച് ഡി എഫ് സി ബാങ്കിലെ ജീവനക്കാരനാണ് രതീഷ്.
കുമ്പളം പാലത്തിൽ രതീഷിന്റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര പോലീസ് അന്വേഷണം ആരംഭിച്ചു.