" "
National

അർജുനായി പ്രാർഥനയോടെ നാട്; കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി

[ad_1]

കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുനായി രക്ഷാപ്രവർത്തനം തുടരുന്നുണ്ടെന്ന് ഉത്തര കന്നഡ കുന്ത ഡിവിഷൻ സബ് കലക്ടർ കല്യാണി വെങ്കിടേഷ്. കനത്ത മഴ പ്രദേശത്ത് തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമാണെന്നും ഇവർ പറഞ്ഞു

റോഡിലെ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. യന്ത്രങ്ങളുടെ സഹായത്തോടെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഭാരത് ബെൻസിന്റെ ലോറി കുടുങ്ങിക്കിടക്കുന്നതായി അറിഞ്ഞിട്ടുണ്ട്. മണ്ണ് പൂർണമായും മാറ്റിയാലേ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ സാധിക്കൂ എന്നും സബ് കലക്ടർ അറിയിച്ചു

ഇതുവരെ ആറ് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അർജുൻ ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ശക്തമായ മഴയെ തുടർന്ന് തെരച്ചിൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നതും ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതുമാണ് രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
 



[ad_2]

Related Articles

Back to top button
"
"