" "
Kerala

ഇഡിക്ക് തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ സുപ്രീം കോടതി തള്ളി

[ad_1]

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് നൽകിയ അപ്പീൽ സുപ്രിം കോടതി തള്ളി. ജാമ്യം നൽകിയ ഹൈക്കോടതി വിധി യുക്തിഭദ്രമെന്ന് നീരീക്ഷിച്ചാണ് സുപ്രിം കോടതിയുടെ നടപടി. ഹേമന്ത് സോറന് ജാമ്യം നൽകിയ റാഞ്ചി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലാണ് തള്ളിയത്.

ഹൈക്കോടതി വിധി വിചാരണയെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ വിചാരണയെ ബാധിക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ജൂൺ 28നായിരുന്നു ഹേമന്ത് സോറന് ജാമ്യം നൽകി ഹൈക്കോടതിയുടെ ഉത്തരവിറക്കിയത്. വിധിയിൽ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമായിരുന്നു ഇഡിയുടെ വാദം. പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.



[ad_2]

Related Articles

Back to top button
"
"