Kerala

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 2.70 ലക്ഷം രൂപ പിഴയും ശിക്ഷ

കാസർകോട് പടന്നക്കാട് പത്ത് വയസുകാരിയെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മരണം വരെ തടവിൽ പാർപ്പിക്കാനാണ് ഹോസ്ദുർഗ് അതിവേഗ പോക്‌സോ കോടതിയുടെ വിധി.

2024 മെയ് 15ന് പുലർച്ചെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി സലീം പീഡിപ്പിച്ചത്. തുടർന്ന് കുട്ടിയുടെ കമ്മലുകൾ കവരുകയും ചെയ്തു. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

തടവുശിക്ഷക്ക് പുറമെ 2,70,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. കുട്ടിയിൽ നിന്ന് മോഷ്ടിച്ച കമ്മൽ വിൽക്കാൻ സഹായിച്ച സലീമിന്റെ സഹോദരി സുവൈബക്ക് കോടതി പിരിയുന്നത് വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

Related Articles

Back to top button
error: Content is protected !!