ദുബൈയിലെ നൈറ്റ് ബീച്ചുകള്‍ സന്ദര്‍ശിച്ചത് 15 ലക്ഷം പേര്‍

ദുബൈ: 18 മാസത്തിനുള്ളില്‍ ദുബൈയിലെ നൈറ്റ് ബീച്ചുകളില്‍ 15 ലക്ഷം സന്ദര്‍ശകര്‍ എത്തിയതായി ദുബൈ നഗരസഭ അറിയിച്ചു. ജുമൈറ 1, ജുമൈറ 2, ജുമൈറ 3, ഉമ്മു സഖീം 1 എന്നിവിടങ്ങളിലാണ് കഴിഞ്ഞ വര്‍ഷം മെയില്‍ നൈറ്റ് ബീച്ച് തുറന്ന ശേഷം മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ അവസാനംവരെ ഇത്രയും സന്ദര്‍ശകര്‍ എത്തിയതെന്ന് ദുബൈ നഗരസഭയുടെ പബ്ലിക് ബീച്ചസ് ആന്റ് കനാല്‍സ് വകുപ്പ് ഡയരക്ടര്‍ ഇബ്രാഹീം ജുമ വ്യക്തമാക്കി.
നൈറ്റ് ബീച്ച് പലരുടെയും വലിയൊരു ഫാന്‍സിയാവാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ദുബൈയുടെ കടല്‍തതീരങ്ങള്‍ നല്‍കുന്ന സുഖവും ആഢംബരവും ഇവിടുത്തെ ജീവിതത്തിന്റെ ഗുണനിലവാരവുമെല്ലാം ഇതില്‍ പ്രധാനപ്പെട്ടതാണ്. മൊത്തം 800 മീറ്ററാണ് ഈ ബീച്ചുകളുടെ നീളം. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും നീന്തല്‍ ഉള്‍പ്പെടെയുള്ള ജല വിനോദങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്ന രീതിയിലാണ് ബീച്ച് ദീപങ്ങളാല്‍ ആകര്‍ഷകമായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടങ്ങളില്‍ പൊതുജനങ്ങളെ ജാഗരൂകരാക്കാന്‍ തുടര്‍ച്ചയായി ഇലട്രോണിക്‌സ് സ്‌ക്രീനിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രക്ഷാ പ്രവര്‍ത്തനത്തിനായി ഒരു ഓപറേഷന്‍സ് മാനേജര്‍ക്ക് കീഴില്‍ അസി. ഓപറേഷന്‍സ് മാനേജറും മൂന്ന് റെസ്‌ക്യൂ സൂപ്പര്‍വൈസര്‍മാരും പരിശീലനം സിദ്ധിച്ച 16 ലൈഫ് ഗാര്‍ഡുകളും നൈറ്റ് ബീച്ചുകളില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡരക്ടര്‍ വെളിപ്പെടുത്തി.