Novel

പൊൻകതിർ: ഭാഗം 45

[ad_1]

രചന: രഞ്ജു ഉല്ലാസ്‌

ഉച്ചയ്ക്ക് ശേഷം ആയിരുന്നു അച്ഛമ്മയും കിച്ചുവും കൂടി ഹോസ്പിറ്റലിൽ നിന്നും മടങ്ങി പോയത്.

അതും ഇന്ദ്രൻ ഒരുപാട് നിർബന്ധിച്ച ശേഷം.

സ്റ്റെല്ലയുടെ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുവാൻ സ്ത്രീകൾ ആരെങ്കിലും കൂടെ വേണ്ടേ എന്ന്,അച്ഛമ്മ ഇന്ദ്രനോട് ചോദിച്ചതാണ്,

അതിന്, സിസ്റ്ററെ വിളിച്ചാൽ മതിയെന്നും,പിന്നെ താനും കൂടെ ഉണ്ടല്ലോ എന്നും പറഞ്ഞു അവൻ അവരെ സമാധാനിപ്പിച്ചിരുന്നു.

 പക്ഷേ അത് കേട്ടപ്പോൾ ശരിക്കും, വിഷമത്തിൽ ആയത് സ്റ്റെല്ല ആയിരുന്നു.

 നിസ്സഹായയായി തന്നെ നോക്കുന്നവളെ പലപ്പോഴും ഇന്ദ്രൻ കാണുന്നുണ്ട്.

 ഒരു കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ  പുഞ്ചിരിച്ചപ്പോൾ സ്റ്റെല്ല മുഖം താഴ്ത്തി.

 ഇടയ്ക്കു ഒരു സിസ്റ്റർ വന്നു ഉച്ചയ്ക്ക് കഴിക്കുവാനുള്ള മെഡിസിനൊക്കെ കൊടുത്തപ്പോൾ സ്റ്റെല്ല ഉറങ്ങിപോയിരുന്നു.

 തലേദിവസം ശരിക്കും ഉറങ്ങാഞ്ഞതിനാൽ ഇന്ദ്രനും, ബൈ സ്റ്റാൻഡേർക്ക് കിടക്കുവാനുള്ള ബെഡിൽ കയറി കിടന്നു.

 രണ്ടാളും നന്നായി ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ സമയം അഞ്ചു മണിയായിരുന്നു.

 ഇന്ദ്രനായിരുന്നു ആദ്യം എഴുന്നേറ്റത്.

 അവൻ വാഷ് റൂമിൽ പോയി മുഖവുമൊക്കെ കഴുകി ഒന്ന് ഫ്രഷ് ആയി തിരികെ വന്നു.

 അവൾക്ക് കുടിക്കുവാൻ ആയി കോഫി വാങ്ങിക്കുവാൻ പതിയെ കാന്റീനിലേക്ക് പോയി.

 കോഫിയും ഉഴുന്നുവടയും വാങ്ങി അവൻ പെട്ടെന്ന് മടങ്ങി വരികയും ചെയ്തു.

അപ്പോൾ ഉണർന്ന്  കിടപ്പുണ്ട്.

 ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ മുഖം തിരിച്ചു.

ആഹാ എഴുന്നേറ്റോ.?

 പുഞ്ചിരിയോടുകൂടി അവൻ അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത്.

 കോഫി ഒരു ക്ലാസിലേക്ക് പകർന്നു വെച്ച ശേഷം,സ്റ്റെല്ലയുടെ അടുത്തേക്ക് വന്നു.

പതിയെ ചാരി ഇരുത്തട്ടെ, എന്നിട്ട് കോഫി കുടിച്ചാലോ.

അവൻ ചോദിച്ചതും സ്റ്റെല്ല പതിയെ തല കുലുക്കി.

മെല്ലെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തിയ ശേഷം ഇന്ദ്രൻ അവളെ ചാരി ഇരുത്തി.

ഇടതു കൈ കൊണ്ട് അവൾ ഇന്ദ്രന്റെ കൈയിൽ അമർത്തി പിടിച്ചു.

പേടിക്കണ്ടടാ, വീഴത്തൊന്നും ഇല്ലന്നേ..

കാതോരം അവന്റെ ശബ്ദം.

ഒരു കപ്പിലായി കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു… 

ഇടത് കൈ കൊണ്ട് സ്റ്റെല്ല വെള്ളത്തിൽ മുക്കിയ ശേഷം മുഖം ഒക്കെ അമർത്തി തുടച്ചു.

ഇന്ദ്രൻ ഒരു ടവൽ എടുത്തു കൊണ്ട് വന്ന ശേഷം വെള്ളം ഒക്കെ തുടച്ചു കൊടുത്തു.

പതിയെ ചൂട് കാപ്പി ഊതി ഊതി അവൾ കുടിക്കുന്നത് നോക്കി ഇന്ദ്രൻ അരികിൽ ഇരുന്നു.

സ്റ്റെല്ലക്ക് വല്ലാത്ത ഒരു ബുദ്ധിമുട്ട്…

അവന്റെ നോട്ടം കാണും തോറും.

“ഹ്മ്മ്.. എന്ത്പറ്റി “

പെട്ടെന്ന് ഇന്ദ്രൻ ചോദിച്ചു 

“ഒന്നുമില്ല, വെറുതെ…”

“ഞാൻ അരികിൽ ഇരിക്കുന്നത് കൊണ്ടാണോ “

 അവൻ ചോദിച്ചതും സ്റ്റെല്ല ഒന്നും പറയാതെ മുഖം കുനിച്ചു..

വേറെ ആരും അല്ലാലോ, ഞാൻ അല്ലേ.. പിന്നെന്താ, ഇങ്ങനെ മുഖം താഴ്ത്തി ഇരിക്കുന്നെ, എന്നേ കാണണ്ടാഞ്ഞിട്ട് ആണോടാ ?

ഇന്ദ്രൻ വീണ്ടും പറഞ്ഞപ്പോൾ സ്റ്റെല്ല ഒന്ന് മുഖം ഉയർത്തി..

“അങ്ങനെ ഒന്നും ഇല്ല… ഞാൻ… ചുമ്മാ “

അവളുടെ കൈയിൽ നിന്നും കോഫി കുടിച്ച കപ്പ്‌ മേടിച്ചു കൊണ്ട് പോയി വാഷ് ബേസിനിൽ കഴുകി വെച്ചിട്ട് ഉഴുന്ന് വട എടുത്തു കൊടുക്കുകയാണ് ഇന്ദ്രൻ.

” കോഫി കുടിച്ചപ്പോൾ വയറു നിറഞ്ഞു ഇന്ദ്രേട്ട.. “

“ഹേയ് അതൊന്നും പറഞ്ഞാൽ പറ്റില്ല, ഇത് കൂടെ കഴിയ്ക്ക്, “

 നിർബന്ധിച്ച് അവളെ അവൻ കഴിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ്, ഡോറിൽ ആരോ തട്ടിയത് 

 ഇന്ദ്രൻ ചെന്നു വാതിൽ തുറന്നു അവന് പരിചിതമായ ഒരു മുഖം അല്ലായിരുന്നു വെളിയിൽ..

 സ്റ്റെല്ലാ കിടക്കുന്നത് ഈ റൂമിൽ അല്ലേ.?

 പുറത്തുനിന്നയാൾ ഇന്ദ്രനോട് ചോദിച്ചു.

അതെ, ഈ റൂമിൽ ആണല്ലോ, താങ്കൾ ആരാണ്…

” അത് പിന്നെ സ്റ്റെല്ലയ്ക്ക് എന്നെ അറിയാം, ശിവൻ എന്ന് പറഞ്ഞാൽ മതി”

,ഇന്ദ്രൻ പെട്ടന്ന് തന്നെ അയാളെ അകത്തേക്ക് ക്ഷണിച്ചു..

 സ്റ്റെല്ല…

 വിളിയൊച്ച കേട്ട ഭാഗത്തേക്ക് അവൾ മുഖം തിരിച്ചു.

“ശിവൻ ചേട്ടാ “

 അവൾ ആഹ്ലാദത്തോടുകൂടി ചിരിക്കുന്നത് നോക്കി ഇന്ദ്രൻ അൽപ്പം മാറിനിന്നു.

“ഞാൻ ഇവിടെ എന്റെ ഒരു കൂട്ടുകാരന്റെ അമ്മയെയും കൊണ്ട് വന്നതാണ്, ഒന്ന് ബാത്റൂമിൽ വീണതായിരുന്നു, കാലൊടിഞ്ഞു,ഓപ്പറേഷൻ ചെയ്തു,,അവിടെ വെച്ച് മോളുടെ പേര് വിളിക്കുന്നത് കേട്ടത്… എന്തുപറ്റിയതാ ,”

“ഞാനും ഏട്ടനും കൂടി വന്നപ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായത് ആണ്…”

“ആണോ.. ഇത് സ്റ്റെല്ലയുടെ ആരാണ് “

വീണ്ടും ശിവൻ ചോദിച്ചു.

“എന്റെ.. എന്റെ ഹസ്ബൻഡ് ആണ്, പേര് ഇന്ദ്രജിത്ത് എന്നാണ്”

 അവൾ പറയുന്നത് കേട്ടതും ശിവൻ ഞെട്ടിപ്പോയി,

 പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് പോലും, ഇതേവരെ ആയിട്ടും വന്നിട്ടില്ല, ഈ കുട്ടി എങ്ങനെ, വിവാഹം കഴിച്ചു, തന്റെ വീട്ടിൽ വന്നു നിന്ന സ്റ്റെല്ല  തന്നെയാണോ എന്ന്  പോലും അവൻ സംശയിച്ചു.

 ശിവന്റെ മുഖത്തെ  ഭാവമാറ്റം ശ്രദ്ധിച്ചുകൊണ്ട് ഇന്ദ്രൻ  അരികിൽ ഉണ്ടായിരുന്നു.

“ഇന്ദ്രേട്ടാ… ഇത് ശിവൻ ചേട്ടൻ, ചേട്ടന്റെ അമ്മയെ നോക്കാൻ വേണ്ടി ആയിരുന്നു ഞാൻ പോയത്, അന്ന് പറഞ്ഞിരുന്നില്ലേ…”

ഹ്മ്മ്..ഇപ്പൊ മനസിലായി 
ഇന്ദ്രൻ തല കുലുക്കി.

ശിവൻ ആ നേരത്ത് ആണ് ഇന്ദ്രനെ സൂക്ഷിച്ചു നോക്കിയത്.

ഒറ്റ നോട്ടത്തിൽ തന്നെ അറിയാം ഏതോ വലിയ വീട്ടിലെ പയ്യൻ ആണെന്ന്.

അവന്റെ നോട്ടം കണ്ടതും ഇന്ദ്രൻ എഴുന്നേറ്റു അരികിലേക്ക് വന്നു.

എന്നിട്ട് തന്റെ വീടും നാടും ഒക്കെ വിശദമായി പറഞ്ഞു കൊടുത്തു.

അവിടെ അടുത്ത് ഉള്ള ഒരു തറവാട്ടുകാരെ കുറിച്ച് ശിവൻ ചോദിച്ചപ്പോൾ ഇന്ദ്രന് പരിചിതം ആയിരുന്നു.

ശിവന്റെ അമ്മാവൻ ആണ് അതെന്നും, ഇടയ്ക്ക് ഒക്കെ അവിടെ വരാറുണ്ട് എന്നും  ഒക്കെ അവൻ പറഞ്ഞു.

രണ്ടാളും കൂടി പെട്ടന്ന് അടുത്ത്.

ഇന്ദ്രനും തോന്നി ശിവൻ നല്ലോരു വ്യക്തി ആണെന്ന്.

കുറച്ചു സമയം സംസാരിച്ചു ഇരുന്ന ശേഷം ആണ് ശിവൻ യാത്ര പറഞ്ഞു പോയത്.

അവന്റെ സഹോദരിമാരെ രണ്ടാളെയും പ്രേത്യകം തിരക്കിയതായി പറയണം എന്നൊക്കെ സ്റ്റെല്ല അറിയിച്ചിരുന്നു.

ഇടയ്ക്ക് ഒരു ദിവസം വീട്ടിലേക്ക് വരാം എന്നേറ്റ് ആയിരുന്നു അവൻ പോയതും.

പാവമാണ് ശിവൻ ചേട്ടനും അവിടുത്തെ അമ്മയും ചേച്ചിമാരും ഒക്കെ…

ഒരു ഓറഞ്ച് തൊലികളഞ്ഞു അല്ലികൾ അടർത്തി ഇട്ട് കൊണ്ട് കസേരയിൽ വന്നു ഇരിക്കുകയാണ് ഇന്ദ്രൻ.

ഒന്നൊന്നായി എടുത്തു അവൾക്ക് കൊടുക്കുന്നുണ്ട്.

വേണ്ടന്ന് പറഞ്ഞാലും ഇന്ദ്രൻ സമ്മതിക്കില്ല.

മറ്റൊരു മാർഗവും ഇല്ലാത്തത് കൊണ്ട് അവൾ പതിയെ കഴിച്ചു കൊണ്ട് ഇരുന്നു.

അപ്പോളാണ് സ്റ്റെല്ല താൻ അവിടെ ചെന്നതും, അവന്റെ അമ്മയെ ശുശ്രൂഷിച്ചതും, ശിവന്റെ കല്യാണം മുടങ്ങിയതും ഒക്കെ  വിശദമായി ഇന്ദ്രനോട് പറഞ്ഞു കേൾപ്പിച്ചത്..

എല്ലാം കേട്ട് കഴിഞ്ഞു അവനു സ്റ്റെല്ലയോട് വളരെയധികം കരുണ തോന്നി.

എത്രമാത്രം അനുഭവിച്ചാണ് ഈ പെൺകുട്ടി കടന്ന് വന്നത്…

മാനം രക്ഷിക്കാൻ വേണ്ടി ഏതൊക്കെ വഴികൾ ഇവൾ താണ്ടി.

അവൻ തന്റെ മുഖത്തേക്ക് നോക്കുന്നയ് കണ്ടപ്പോൾ സ്റ്റെല്ല പതർച്ചയോടെ മുഖം താഴ്ത്തി.

അവൻ എഴുന്നേറ്റു അരികിലേക്ക് വരുന്നതും അവളുടെ താടി പിടിച്ചു ഉയർത്തി, ആ ഇരു മിഴികളിലും മാറി മാറി ചുമ്പിക്കുന്നതും അരിഞ്ഞപ്പോൾ സ്റ്റെല്ല പരവശയായി മാറി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button